Wednesday, May 15, 2024
spot_img

ചെയ്യാത്ത റോഡ് നവീകരണത്തിന്റെ ക്രെഡിറ്റടിക്കാൻ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ ശ്രമം, വ്യാജ അവകാശവാദവുമായി ഫേസ്ബുക്ക് പോസ്റ്റ്‌, കയ്യോടെ പിടിച്ച് നാട്ടുകാർ

തൊടുപുഴ : ഗതാഗതയോഗ്യമല്ലാത്ത റോഡ് ടൈൽ പാകി ഗതാഗത യോഗ്യമാക്കി എന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക്പേജിലെ പോസ്റ്റിൽ നാട്ടുകാരുടെ പ്രതിഷേധം. നൂറുകണക്കിനു ടോറസ് ലോറികളും ടിപ്പറുകളും ദിവസവും സഞ്ചരിക്കുന്ന കാരിക്കോട്– തെക്കുംഭാഗം– അഞ്ചിരി –ആനക്കയം –കാഞ്ഞാർ റോഡ് പല ഭാഗങ്ങളും സഞ്ചാരയോഗ്യമല്ലാതെ തകർന്നു കിടക്കുകയാണ്.

റോഡിന്റെ ദുരവസ്ഥയുമായി സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പിന്റെ ഫോർ യു ആപ്പിലൂടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തെക്കുംഭാഗം മുതൽ അഞ്ചിരി വരെയുള്ള റോഡിൽ കൂടുതൽ തകർന്ന ഭാഗങ്ങളിൽ ടൈൽ പാകി ഗതാഗത യോഗ്യമാക്കിയെന്നാണു മുഹമ്മദ് റിയാസിന്റെ ഓഫീസ് പേജിൽ അവകാശപ്പെട്ടിരുന്നത്. ഇതിനായി രണ്ട് ഫോട്ടോകളും നൽകിയിട്ടുണ്ട്. എന്നാൽ ഈ രണ്ട് ഫോട്ടോകളും റോഡിന്റെ രണ്ട് ഭാഗങ്ങളിലാണെന്നും പടത്തിൽ കാണുന്ന തകർന്ന ഭാഗം ഇപ്പോഴും അതേ പോലെയാണെന്നും നാട്ടുകാർ പറയുന്നു.മൂന്നര കിലോ മീറ്റർ ദൈർഘ്യമുള്ള റോഡിൽ ഒരു കിലോമീറ്ററിൽ താഴെ മാത്രമാണ് പല ഭാഗത്തായി ടൈൽ പാകിയിരിക്കുന്നത്.

Related Articles

Latest Articles