Friday, May 17, 2024
spot_img

മാസപ്പടിയിൽ ഉത്തരം മുട്ടി ഇടത് നേതാക്കൾ; മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പിന്നാലെ വാർത്താ ലേഖകരോട് ക്ഷുഭിതനായി മന്ത്രി മുഹമ്മദ് റിയാസും

കോഴിക്കോട്: വീണ വിജയൻറെ മാസപ്പടി വിവാദത്തിൽ മാദ്ധ്യമങ്ങളുടെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞ് മാറി മന്ത്രി പിഎ മുഹമ്മദ് റിയാസ്. തനിക്കൊന്നും പറയാൻ ഇല്ലെന്നും നിങ്ങൾ എത്ര മാറ്റി ചോദ്യങ്ങൾ ചോദിച്ചാലും എന്റെ മറുപടിയിൽ മാറ്റമില്ലന്നും മന്ത്രി പറഞ്ഞു. സി പി എം സംസ്ഥാന സെക്രട്ടറി വിശദമായി മറുപടി നൽകിയിട്ടുണ്ടെന്നാണ് മന്ത്രിയുടെ വാദം. എന്നാൽ മാദ്ധ്യമങ്ങൾക്ക് നൽകിയ മറുപടിയിൽ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒന്നും പറയാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.

മാസപ്പടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങിയപ്പോൾ തന്നെ തനിക്ക് ഒന്നും പറയാൻ ഇല്ലെന്ന് പറഞ്ഞ് പത്ര സമ്മേളനം നിർത്തിവയ്ക്കുകയായിരുന്നു. എന്നാൽ ഇതേ നിലപാട് തുടരുകയാണ് മന്ത്രി റിയാസും. വിവാദം മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണെന്നും മാധ്യമങ്ങൾ ഇത്തരം വാർത്തകൾ ചെയ്യരുതെന്നുമാണ് മന്ത്രി പറഞ്ഞത്.

Related Articles

Latest Articles