Saturday, January 10, 2026

അപ്പോ താടിയുള്ളപ്പനെ പേടിയുണ്ട്; വാഹനങ്ങളിലെ കര്‍ട്ടനും കൂളിങ് ഫിലിമും നീക്കി മന്ത്രിമാര്‍

തിരുവനന്തപുരം; ഓപ്പറേഷൻ സ്ക്രീൻ നടപ്പിലാക്കിയ ശേഷം സംസ്ഥാനത്ത് വലിയ ചർച്ചകൾക്കാണ് വഴി വെച്ചത്. വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കർട്ടനും മാറ്റണമെന്ന നിയമം മന്ത്രിമാരും, ഉദ്യോഗസ്ഥരും ലംഘിച്ചതോടെയാണ് വിമർശനങ്ങൾ എത്തിയത്. സംഭവം പ്രശ്‌നമായതോടെ ഔദ്യോഗിക വാഹനങ്ങളില്‍ ഘടിപ്പിച്ച കര്‍ട്ടനും കൂളിങ് ഫിലിമും മാന്ത്രിമാര്‍ നീക്കം ചെയ്തു. മന്ത്രിമാര്‍ക്കു പുറമെ ഉന്നത ഉദ്യോഗസ്ഥരും വാഹനങ്ങളില്‍ നിന്നും കര്‍ട്ടനും കൂളിങ് ഫിലിമും മാറ്റിത്തുടങ്ങി. നിയമം നിലവിൽ വന്ന സാഹചര്യത്തിലും കർട്ടനും കൂളിംഗ് ഫിലിമും മാറ്റാതെയാണ് ഭൂരിഭാഗം മന്ത്രിമാരും ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം നിയമസഭയിലെത്തിയത്. പ്രതിപക്ഷ എംഎൽഎമാരും, പൊലീസ് ഉന്നതരും നിയമം ലംഘിച്ചവരിൽ പെടുന്നുണ്ട്. മന്ത്രിമാരടക്കം നിയമം പാലിക്കുന്നില്ലെന്ന വാര്‍ത്ത മാധ്യമങ്ങൾ പുറത്ത് വിട്ടിരിന്നു. ഇതിനെതിരെ പൊതുസമൂഹത്തില്‍ നിന്നടക്കം വലിയ വിമര്‍ശനം ഉയര്‍‌ന്നതിന് പിന്നാലെയാണ് കര്‍ട്ടനും കൂളിങ് ഫിലിമുകളും നീക്കം ചെയ്തത്.

Related Articles

Latest Articles