Sunday, September 27, 2026

രാജ്യത്തെ വൈദ്യുതി മീറ്ററുകളില്‍ വമ്പൻ മാറ്റം വരുന്നു; ഘടിപ്പിക്കേണ്ട സമയക്രമം പ്രഖ്യാപിച്ച് കേന്ദ്രം

ദില്ലി: രാജ്യത്തെ വൈദ്യുതി മീറ്ററുകളിൽ വൻ മാറ്റം വരുത്താൻ തീരുമാനം. മുൻകൂറായി പണമടച്ച് വൈദ്യുതി ഉപയോഗിക്കാവുന്ന സംവിധാനമാണ് പുതിയതായി വരുന്നത്. പ്രീപെയ്ഡ് സ്മാര്‍ട് മീറ്റര്‍ ഘട്ടംഘട്ടമായി എല്ലായിടത്തും എത്തിക്കുന്നതിനാണ് തീരുമാനം. നിലവിലുള്ള മീറ്ററുകള്‍ മാറ്റി സ്മാർട് മീറ്ററുകള്‍ ഘടിപ്പിക്കാനുള്ള സമയക്രമം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

2023 ഡിസംബര്‍ – 2025 മാര്‍ച്ച്‌ കാലയളവിനുള്ളില്‍ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കണമെന്നാണ് നിർദ്ദേശം. നിലവിലുള്ള മീറ്ററുകളുടെ സ്ഥാനത്ത് ആധുനിക ടെക്നോളജിയിൽ പ്രവർത്തിക്കുന്ന മീറ്ററുകൾ െകാണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. മൊബൈലുകളിൽ ഉപയോഗിക്കുന്ന പ്രീപെയ്ഡ് സിമ്മിന്റെ രൂപത്തിലാണ് വൈദ്യുതി മീറ്ററുകളും ചാർജ് ചെയ്യുക.

കാര്‍ഷിക ഉപഭോക്താക്കള്‍ ഒഴികെ കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകള്‍ ഉള്ള പ്രദേശങ്ങളിൽ എല്ലാ ഉപഭോക്താക്കള്‍ക്കും സ്മാര്‍ട് മീറ്ററുകള്‍ ഉപയോഗിച്ച്‌ വൈദ്യുതി നല്‍കുമെന്ന് വൈദ്യുതി മന്ത്രാലയം വിജ്ഞാപനത്തില്‍ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles