അൽവാർ: രാജസ്ഥാനിലെ അല്‍വറില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയരികില്‍ ഉപേക്ഷിച്ചു. പീഡനത്തെ തുടർന്ന് കടുത്ത രക്തസ്രാവമുണ്ടായ പെൺകുട്ടിയുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്.
ടിജാര ഫടക് ഫ്ലൈഓവറിന് സമീപം നാട്ടുകാരാണ് കുട്ടിയെ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. മൂകയും ബധിരയുമാണ് പെൺകുട്ടി.
സംഭവ സ്ഥലത്ത് ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കുട്ടി ബലാത്സംഗത്തിന് ഇരയായതായി സംശയിക്കുന്നതായി അല്‍വര്‍ എസ്പി പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

