Thursday, May 16, 2024
spot_img

‘പ്രധാനമന്ത്രിയുടെ സഞ്ചാര പാത ഡി.ജി.പി ചോർത്തി നൽകി’; പഞ്ചാബ് സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ദില്ലി: പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച വരുത്തിയത് ആരാണെന്ന് സർക്കാരിനോട് സ്മൃതി ചോദിച്ചു. പത്രസമ്മേളനത്തിലാണ് കേന്ദ്രമന്ത്രി പ്രതികരിച്ചത്.

നരേന്ദ്ര മോദിയുടെ സഞ്ചാര പാത ഡി.ജി.പി ചോർത്തി നൽകി. പോലീസ് സർക്കാരുമായി ഒത്തുചേർന്ന് നടത്തുന്ന പ്രവർത്തി അസ്വസ്ഥതയുണ്ടാക്കുന്നതാണ്. പഞ്ചാബ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ, ആരാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്‌ക്കെതിരായ ഭീഷണികളെ ബോധപൂർവം അവഗണിച്ചത്?’- അവർ ചോദിച്ചു.

മാത്രമല്ല ലംഘനത്തെക്കുറിച്ച് പ്രിയങ്ക ഗാന്ധിയെ അറിയിച്ച പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെയും സ്മൃതി ഇറാനി വിമർശിച്ചു.

‘പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയെക്കുറിച്ച് പഞ്ചാബ് മുഖ്യമന്ത്രി തന്നോട് വിവരിച്ചതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രിയുടെ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി ഒരു പൗരനോട് അറിയിക്കാൻ എന്ത് സുരക്ഷാ ക്ലിയറൻസാണ് ഉള്ളത് എന്നതാണ് ചോദ്യം? വിശദാംശങ്ങൾ സുരക്ഷാ ഏജൻസികൾക്ക് മാത്രമേ നൽകാവൂ എന്തിനാണ് ഇത് സ്വകാര്യ പൗരന് നൽകുന്നത്..?’- സ്മൃതി പറഞ്ഞു.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles