Saturday, January 3, 2026

തൊടുപുഴയിലെ ഷൂട്ടിങ് സെറ്റിൽ വച്ച് മോശമായി പെരുമാറി! ജയസൂര്യയ്‌ക്കെതിരെ നടിയുടെ പരാതി അന്വേഷണ സംഘത്തിന്! വിശദമായ മൊഴി എടുക്കും

കൊച്ചി: നടൻ ജയസൂര്യയ്ക്ക് എതിരെ പരാതി. നേരത്തെ പരസ്യമായി ജയസൂര്യക്കെതിരെ ആരോപണം ഉന്നയിച്ച യുവ നടിയാണ് പരാതി നൽകിയത്. പൊലീസ് മേധാവിയ്ക്കാണ് പരാതി നൽകിയത്. ഷൂട്ടിങ് ലൊക്കേഷനില്‍ അപമര്യാദയായി പെരുമാറിയെന്ന് പരാതിയില്‍ പറയുന്നു. പരാതിക്കാരിയുടെ പ്രാഥമിക മൊഴി പൊലീസ് ശേഖരിച്ചു.

പരാതി ലഭിച്ചതിന് പിന്നാലെ പൂങ്കുഴലി ഐപിഎസ് പരാതിക്കാരിയുമായി സംസാരിച്ചു. ഐശ്വര്യ ഐപിഎസ് അടക്കമുള്ള ഉദ്യോ​ഗസ്ഥർ പ്രാഥമികമായ മൊഴി ശേഖരിച്ചു. വിശദമായ മൊഴി പരാതിക്കാരിൽ നിന്ന് സ്വീകരിക്കും. ഉടൻ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തും. തൊടുപുഴയിലെ സിനിമ ലൊക്കേഷനിൽവെച്ചാണ് ജയസൂര്യ അപമര്യാദയായി പെരുമാറിയതെന്നും തന്നെ കടന്നുപിടിക്കുകയായിരുന്നു എന്നായിരുന്നു നടിയുടെ ആരോപണം.
ജയസൂര്യയിൽ നിന്ന് തനിക്ക് ദുരനുഭവമുണ്ടായതായി നടി ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ജയസൂര്യയാണ് തന്നെ ആദ്യം അപ്രോച്ച് ചെയ്തത്. ആദ്യ ചിത്രമായ ‘ദേ ഇങ്ങോട്ട് നോക്കിയെ’ ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ജയസൂര്യ മോശമായി പെരുമാറിയത്.

Related Articles

Latest Articles