ചെന്നൈ: തമിഴ് നടിയെ ഭീഷണിപ്പെടുത്തി വിവസ്ത്രയാക്കിയതിന് ശേഷം വീഡിയോ എടുത്ത രണ്ടുപേർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് മധുരവോയൽ സ്വദേശിയായ കണ്ണദാസൻ, രാമപുരം സ്വദേശി സെൽവകുമാർ എന്നിരാണ് പോലീസിന്റെ പിടിയിലായത്.
മുപ്പത്തിയഞ്ചുകാരിയായ നടിയുടെ വലസരവാക്കത്തെ വീട്ടിൽ അതിക്രമിച്ച് കയറി അതിക്രമം നടത്തിയ രണ്ട് യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടിയുടെ വീട്ടിൽ കയറി ദൃശ്യങ്ങൾ പകർത്തിയ ശേഷം പ്രതികൾ നടിയുടെ 10 ഗ്രാം സ്വർണവുമായി രക്ഷപ്പെടുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
തുടർന്ന് നടിയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ തിരിച്ചറിയുകയായിരുന്നു. അതേസമയം പിടിയിലായ പ്രതികളിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ പോലീസ് കണ്ടെടുത്തു.

