Monday, June 3, 2024
spot_img

യെമന്റെ തെക്കൻ തീരത്ത് അമേരിക്കൻ ചരക്ക് കപ്പലിന് നേരെ മിസൈലാക്രമണം !കപ്പലിന് കേടുപാട് ! ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതികൾ

സനാ : യെമന്റെ തെക്കൻ തീരത്ത് അമേരിക്കൻ ചരക്കുകപ്പൽ മിസൈല്‍ ആക്രമണത്തിനിരയായി . ആളപായമില്ലെങ്കിലും മിസൈൽ പതിച്ച് കപ്പലിലെ കണ്ടെയ്നറുകളിൽ അടക്കം തീപടർന്നു. കപ്പലിന്റെ മധ്യ ഭാഗത്ത് തീ പടർന്നു പിടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂതികൾ ഏറ്റെടുത്തു. അമേരിക്കയുടെ യുദ്ധക്കപ്പലിന് നേരെയും ആക്രമണം ഉണ്ടായെന്നാണ് വിവരം. യുദ്ധക്കപ്പൽ ലക്ഷ്യമാക്കി മിസൈൽ എത്തിയെങ്കിലും കപ്പലിൽ പതിക്കുന്നതിന് മുന്നേ ആ മിസൈലിനെ സേന തകർത്തു

യെമനിലെ ഏദനിൽ നിന്നാണ് മിസൈൽ ആക്രമണമുണ്ടായതെന്ന് ബ്രിട്ടിഷ് മാരിടൈം ഓപ്പറേഷൻ അതോറിറ്റി അറിയിച്ചു. ഇസ്രയേലിലേക്കു പുറപ്പെട്ട കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്.
ഇസ്രയേല്‍ കപ്പലുകൾ ഒഴികെ ബാക്കിയെല്ലാം ചെങ്കടലിൽ‌ സുരക്ഷിതമാണെന്നും നിർദേശം അവഗണിച്ചതാണ് ആക്രമണ കാരണമെന്ന് ഹൂതികൾ വ്യക്തമാക്കി. ഇതിനിടെ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്

Related Articles

Latest Articles