കാലടി: കാലടി സംസ്കൃത സർവ്വകലാശാലയിൽ നടന്ന സംഭവത്തിൽ കാണാതായ ഉത്തരപേപ്പറുകൾ കണ്ടെത്തി. ഉത്തരപേപ്പറുകൾ കാണാതായി എന്നുള്ള വിവാദം തുടരുന്നതിനിടയിൽ ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ നിന്ന് ഉത്തര പേപ്പറുകൾ കണ്ടെത്തിയത്. എംഎ സ൦സ്കൃത൦ സാഹിത്യ൦ വിഭാഗം മൂന്നാം സെമസ്റ്ററിലെ 276 പേപ്പറുകളാണ് കാണാതായത്.
ഈ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട സ൪വ്വകലാശാല പരീക്ഷ ചുമതലയുള്ള മൂല്യ നിർണ്ണയ സമിതി ചെയർമാനെ സസ്പെൻഡ് ചെയ്തിരുന്നു. ജൂലൈ മുപ്പതിന് ഈ വിഷയത്തിൽ സർവ്വകലാശാല സിൻഡിക്കേറ്റ് ചേരാനിരിക്കെയാണ് ഉത്തരപേപ്പറുകൾ തിരിച്ചു കിട്ടിയത്. സംഭവത്തിൽ സസ്പെൻഷനിലായ മൂല്യ നിർണ്ണയ സമിതി ചെയർമാനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടന റിലേ സമരം തുടങ്ങിയിരുന്നു.
സർവകലാശാലയിലെ സംസ്കൃത സാഹിത്യ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ 62 വിദ്യാർത്ഥികളുടെ 276 ഉത്തര പേപ്പറുകളാണ് എവിടെയാണെന്ന് വിശദീകരിക്കാനാകാതെ സർവകലാശാല അധികൃതർ ഇത്രയും കാലം ഇരുട്ടിൽ തപ്പിയത്. ആശങ്കയോടെ വൈസ് ചാൻസിലറെ കാണാനെത്തിയ വിദ്യാർത്ഥികളോട് ഒന്ന് മിണ്ടാൻപോലും ആരും തയ്യാറായിരുന്നില്ല. തുടർന്ന് സർവ്വകലാശാലയിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷപോയ വിദ്യാർത്ഥികൾ പ്രശ്നം സംസ്ഥാന ഗവർണറുടെ ശ്രദ്ധയിലെത്തിച്ചിരുന്നു.
അതേസമയം ഉത്തര പേപ്പറുകൾ മൂല്യ നിർണ്ണയത്തിന് ശേഷം തിരിച്ചെൽപ്പിച്ചെന്നാണ് ചെയർമാൻ ഡോ. കെഎ സംഗമേശൻ വ്യക്തമാക്കുന്നത്. കിട്ടിയില്ലെന്ന് വകുപ്പ് മേധാവി കെ ആർ അംബിക പറയുന്നു. സംഭവത്തിൽ ഡോ. കെഎ സംഗമേശനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ തിരികെ ഏൽപ്പിച്ച് പേപ്പർ മോഷണം പോയതിന് ചെയർമാനെ സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്ത് ഇടത് അധ്യാപക സംഘടനയായ അസ്യൂട്ട് രംഗത്ത് വന്നു.
സർവകലശാലയെ നാക് അക്രഡിറ്റേഷൻ എ പ്ലസ് കാറ്റഗറിയിലേക്ക് മാറ്റാനുള്ള നടപടികൾ ഒരു ഭാഗത്ത് പുരോഗമിക്കുമ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചിട്ടുള്ളത്. ഇത് തുടർനടപടികളെ ബാധിക്കുമോ എന്ന ആശങ്കയും അധ്യാപകർ ഉയർത്തുന്നുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

