Monday, May 20, 2024
spot_img

‘മകളെ വിട്ടു നൽകണം’; പരാതിയുമായി ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കൾ; കലക്ടര്‍ക്ക് പരാതി

കോഴിക്കോട്: മകളെ തിരിച്ചുനൽകണമെന്നവശ്യപ്പെട്ട് കോഴിക്കോട് (kozhikode) വെളളിമാട്കുന്നിലെ ചില‍ഡ്രൻസ് ഹോമിൽ നിന്നും പുറത്തുചാടിയ ശേഷം കണ്ടെത്തിയ പെൺകുട്ടികളിലൊരാളുടെ മാതാവ് കലക്ടര്‍ക്ക് പരാതി നല്‍കി. പെണ്‍കുട്ടികളെ ഇന്നലെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയിരുന്നു.

പെൺകുട്ടിയെ വിട്ടുതരില്ലെന്നാണ് കോഴിക്കോട് ചിൽഡ്രൻസ് ഹോം അധികൃതർ പറയുന്നതെന്ന് ഇവർ പരാതിപ്പെട്ടു. 26നു വൈകിട്ട് ഒളിച്ചോടിയ പെൺകുട്ടികളെ കർണാടകയിൽനിന്നും മലപ്പുറത്തുനിന്നുമാണ് പിടികൂടിയത്. മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും കുട്ടിയെ വിട്ടുനൽകില്ലെന്ന നിലപാടിലാണ് ചിൽഡ്രൻസ് ഹോം അധികൃതരെന്നാണ് വിവരം. അതിനാൽ ജില്ലാ കലക്ടർ, ശിശുക്ഷേമസമിതി, പോലീസ് എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് അമ്മ.

ബാലാവകാശ കമ്മീഷൻ പെൺകുട്ടികളിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. കോടതിയിൽ രഹസ്യമൊഴി നൽകിയ പെൺകുട്ടികളെ ജുവനൈൽ ജസ്റ്റിസിന് മുൻപാകെ ഹാജരാക്കിയതിന് ശേഷം പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ​ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ചാടിപ്പോയ പെണ്‍കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ ബംഗുളുരുവില നിന്ന് പിടികൂടിയ ഫെബിന് റാഫിക്കും ടോം തോമസിനുമെതിരെ പോക്സോ ചുമത്തി കേസെടുത്തിരുന്നു.

Related Articles

Latest Articles