Friday, May 10, 2024
spot_img

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2,34,281 പേർക്ക്; രോഗികളെക്കാള്‍ കൂടുതല്‍ രോഗമുക്തര്‍

ദില്ലി: രാജ്യത്ത് പ്രതിദിന കോവിഡ് (Covid) രോഗികളുടെ എണ്ണം താഴേക്ക്. ഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,281 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 893 മരണവും റിപ്പോര്‍ട്ട് ചെയ്തു. 3,52,784 പേര്‍ കോവിഡില്‍ നിന്നും മുക്തി നേടി.നിലവില്‍ 18,84,937 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. ​14.50 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

നിലവില്‍ 18,84,937 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി 62.22 ലക്ഷം വാക്സിന്‍ ഡോസുകളാണ് ഇന്നലെ വിതരണം ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 165.70 കോടി ഡോസ് വാക്സിനാണ് നല്‍കിയിട്ടുള്ളത്.

കേരളത്തിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നരലക്ഷത്തിലേക്ക് അടുക്കുകയാണ്. കര്‍ണാടക ( 2.52 ലക്ഷം), മഹാരാഷ്ട്ര (2.48 ലക്ഷം), തമിഴ്നാട് (രണ്ട് ലക്ഷം) എന്നിവയാണ് കേസുകള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍.

Related Articles

Latest Articles