Friday, January 2, 2026

ആറ് മണിക്കൂര്‍ നീണ്ട തിരച്ചില്‍; ഒടുവിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വർക്കല ജനാ‍ര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. ആറ് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഞെക്കാട് സ്വദേശി ലിജിനിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെയാണ് യുവാവിനെ കാണാതായത്.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ ലിജിനെ രാത്രി എട്ടേമുക്കാലോടെ കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് യുവാവിനെ കാണാനില്ലെന്ന് പോലീസിൽ അറിയിച്ചത്.

തുടർന്ന് പോലീസും ഫയർഫോഴ്സും എത്തി തുടങ്ങിയ രക്ഷാപ്രവർത്തനം രാത്രി പത്തേകാലോടെ അവസാനിപ്പിച്ചു. ഇന്ന് രാവിടെ എട്ട് മണിയോടെ വീണ്ടും തെരച്ചിൽ പുനരാരംഭിച്ചിരുന്നു.

Related Articles

Latest Articles