Wednesday, May 8, 2024
spot_img

പനിയെയും ഛർദിലിനേയും തുടർന്ന് ആശുപത്രിയിലായ വർക്കല സ്വദേശി ചെള്ള് പനി ബാധിച്ച് മരിച്ചു; വിദ്യാർഥിയായ അശ്വതി മരിച്ചത് ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന്

തിരുവനന്തപുരം: ചെള്ള് പനി ബാധിച്ച് വിദ്യാർത്ഥിനി മരിച്ചു. വർക്കല സ്വദേശിയായ അശ്വതി (15) ആണ് മരിച്ചത്.

ഒരാഴ്ച മുൻപ് അശ്വതിക്ക് പനിയും ഛർദിയും ബാധിച്ചിരുന്നു. തുടർന്ന് അശ്വതി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് മരുന്ന് നൽകി ആശുപത്രി അധികൃതർ വീട്ടിലേക്ക് തിരികെ അയക്കുകയും ചെയ്തു. പിറ്റേ ദിവസം അശ്വതി വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഈ ഒരാഴ്ചയ്ക്കിടെ തന്നെ അശ്വതിയുടെ ഓക്‌സിജൻ ലെവൽ കുറയുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

മെഡിക്കൽ പരിശോധനയിൽ അശ്വതിക്ക് ചെള്ള് പനി ആണെന്ന് സ്ഥിരീകരിച്ചു. മേക്കാട് ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു അശ്വതി.

Related Articles

Latest Articles