Tuesday, September 22, 2026

തൃശ്ശൂരിൽ കാണാതായ യുവാവ് മരിച്ച നിലയിൽ; കണ്ടെത്തിയത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാത്ത് റൂമിൽ

തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബാരോഗ്യ കേന്ദ്രത്തിലെ ബാത്ത് റൂമിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

കൽപറമ്പ് സ്വദേശി ഷിജു (42) വാണ് മരിച്ചത്. ഇയാളെ വെള്ളിയാഴ്ച വൈകീട്ട് ആണ് പൂമംഗലം ആരോഗ്യകേന്ദ്രത്തിലെ ബാത്ത് റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഈ മാസം 12 മുതൽ ഷിജുവിനെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. നിലവിൽ മൃതദേഹം പോസ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles