കോഴിക്കോട്: മിസോറാം ഗവർണർ സ്ഥാനത്ത് ഒരു വർഷം പൂർത്തിയാക്കി പിഎസ് ശ്രീധരൻ പിള്ള. ഗവർണർ നിയമന ഉത്തരവ് വന്നിട്ട് ഒരു വർഷമായെന്നും ദൈവവും ജനങ്ങളും ഇതുവരെ തന്നതെല്ലാം സന്തോഷത്തോടെ സ്വീകരിക്കുന്നതായും എല്ലാവർക്കും നന്ദി പറയുന്നതായും ശ്രീധരൻ പിള്ള തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം ഗവർണർ പദവിയിൽ ഒരു വർഷം തികയ്ക്കുമ്പോൾ ഇട്ട പോസ്റ്റിൽ കൂടുതലായും പിള്ള വാചാലാനായത് തൻ്റെ അഭിഭാഷക ജീവതത്തെക്കുറിച്ച് ഓർത്താണ്.
ഫേസ്ബുക്ക് പോസ്റ്റിലെ അവസാന വരികൾ വക്കീൽ ജീവിതത്തിലേക്കും കേരള രാഷ്ട്രീയത്തിലേക്കുമുള്ള ശ്രീധരൻ പിള്ളയുടെ മടങ്ങിവരവിൻ്റെ സൂചന ആണ് നൽകുന്നത്. ശ്രീധരൻ പിള്ളയുടെ മടങ്ങിവരവിനെ കുറിച്ചുള്ള വിലയിരുത്തലുകളും ചർച്ചകളും ഇതിനോടകം തന്നെ സൈബർ ലോകത്ത് ആരംഭിച്ചിട്ടുണ്ട്.

