Kerala

”മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് നിന്നാല്‍ മുന്നോട്ടു പോകാം”: ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരെ തുറന്നടിച്ച് എം.എം മണി

മൂന്നാര്‍: ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എം.എം മണി. രാജേന്ദ്രന്റെ രാഷ്ട്രീയബോധം തെറ്റിപ്പോയെന്നും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏരിയ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത രാജേന്ദ്രന് പാർട്ടിയിൽ തുടരാനാകില്ലെന്നും മണി തുറന്നടിച്ചു. മറയൂര്‍ ഏരിയാ സമ്മേളനത്തിലായിരുന്നു എംഎം മണിയുടെ പരാമര്‍ശം.

എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ഈ സമ്മേളനത്തില്‍ പങ്കെടുക്കാത്തത് സംഘടനാ വിരുദ്ധമാണ്. കമ്മീഷൻ അദ്ദേഹം ഒരു കുഴപ്പം കാണിച്ചില്ലെന്ന് പറഞ്ഞാൽ പോലും സമ്മേളനത്തിൽ വരാതിരുന്നത് കൊണ്ട് അദ്ദേഹത്തിന് മുന്നോട്ടുപോകാനാവില്ല. അയാളെ നമ്മൾ എന്തിനാണ് ചുമക്കുന്നതെന്നും മണി ചോദിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റും മൂന്നുതവണ എംഎല്‍എയുമാക്കി. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുന്നോട്ടുപോകാമെന്നും മണി പറഞ്ഞു.

അതേസമയം നേരത്തെയും എംഎം മണി രാജേന്ദ്രനെതിരെ രംഗത്തുവന്നിരുന്നു. രാജേന്ദ്രന്‍ എവിടെയാണെന്ന് പാര്‍ട്ടിക്ക് അറിയില്ല. രാജേന്ദ്രൻ എവിടെയാണെന്ന് പാർട്ടിക്ക് അറിയില്ല. അദ്ദേഹം പറയുന്നതെല്ലാം ശുദ്ധ വിവരക്കേടാണ്. മുമ്പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷനാക്കിയപ്പോഴും 15 വര്‍ഷം എംഎല്‍എ ആക്കിയപ്പോഴും അദ്ദേഹം പള്ളനാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു തുടങ്ങിയ വിമർശനങ്ങളാണ് അന്ന് എം.എം മണി ഉയർത്തിയത്.

B4 Admin

Recent Posts

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

15 hours ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

20 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

1 day ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

1 day ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

1 day ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

1 day ago