Sunday, May 5, 2024
spot_img

ആശുപത്രി വനിതാ ജീവനക്കാരുടെ ഡ്രസ്സിങ് റൂമിൽ മൊബൈൽ ക്യാമറ ; അറ്റൻഡർ അറസ്റ്റിൽ

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ വനിതാ ജീവനക്കാരുടെ വസ്ത്രം മാറുന്ന മുറിയിൽ മൊബൈൽ ക്യാമറ സ്ഥാപിച്ച ആശുപത്രി അറ്റൻഡർ അറസ്റ്റിലായി.കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു സംഭവം.അത്തോളി മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ കരാർ ഏജൻസി ജീവനക്കാരനായ സരുൺ രാജ് (20) ആണ് അറസ്റ്റിലായത്.

ഡ്രസിങ് മുറിയിൽ സരുൺ രാജ് മൊബൈൽ ഫോൺ വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇയാൾക്കെതിരെ വനിതാ ജീവനക്കാരും ആശുപത്രി മാനേജ്മെന്റും പൊലീസിൽ പരാതി നൽകിയത്.തുടർന്ന് അത്തോളി എസ്ഐ ആർ. രാജീവും സംഘവുമെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.പിന്നീട് സരുൺ രാജിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Related Articles

Latest Articles