പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ശ്രീകോവിലിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. ശ്രീകോവിലിനു സമീപം തിരുമുറ്റത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കണ്ടാണ് ദേവസ്വം ബോര്‍ഡിന്റെ നടപടി.
അടുത്തിടെ ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠയുടെ ദൃശ്യങ്ങള്‍ വരെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പതിനെട്ടാം പടിക്ക് മുകളില്‍ മൈാബൈല്‍ ഫോണ്‍ ഉപയോഗം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. ഇനി മുതല്‍ തിരുമുറ്റത്ത് ഫോണ്‍ വിളിക്കാന്‍ പോലും മൊബൈല്‍ പുറത്തെടുക്കാനാവില്ല. ആദ്യ ഘട്ടത്തില്‍ താക്കീത് നല്‍കി ദൃശ്യങ്ങള്‍ മായ്ച ശേഷം ഫോണ്‍ തിരികെ നല്‍കും .വരും ദിവസങ്ങളില്‍ ഫോണ്‍ വാങ്ങി വയ്ക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങും.
അയ്യപ്പന്മാര്‍ നടപ്പന്തലിലേക്ക് കടക്കുമ്പോള്‍ മുതല്‍ ഫോണ്‍ ഓഫ് ചെയ്ത് ബാഗിലോ പോക്കറ്റിലോ സൂക്ഷിക്കണം .മണ്ഡലകാലത്ത് ദിനം പ്രതി അറുപതിനായിരത്തിലധികം അയ്യപ്പന്മാര്‍ എത്തുന്നതിനാല്‍ ഇവരുടെയെല്ലാം ഫോണ്‍ വാങ്ങി സൂക്ഷിക്കുന്നത് പ്രായോഗികമല്ല .
ഇതു കൂടാതെ ശബരിമലയ്ക്കും ദേവസ്വം ബോര്‍ഡിനും എതിരെ സമൂഹ മാധ്യമങ്ങളില്‍ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട് .അരവണയില്‍ ചത്ത പല്ലിയെ കണ്ടുവെന്നായിരുന്നു പ്രചരണം. ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…