Monday, May 20, 2024
spot_img

‘ലോകത്തിന് തന്നെ മാതൃക’; കോവിഡിനെതിരെയുള്ള യോഗി മോഡൽ പ്രതിരോധത്തെ അഭിനന്ദിച്ച് ഓസ്‌ട്രേലിയന്‍ എംപി

ലക്‌നൗ : കോവിഡ് പ്രതിരോധത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അദ്ദേഹത്തിന്റെ ഭരണകൂടത്തേയും പ്രശംസിച്ച്‌ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് അംഗം ക്രെയ്ഗ് കെല്ലി. യോഗിയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധം ലോകത്തിന് തന്നെ മാതൃകയാണെന്നും ക്രെയ്ഗ് കെല്ലി പറഞ്ഞു.എന്നാൽ ഓസ്‌ട്രേലിയയിലെ കോവിഡ് പ്രതിരോധ നടപടികളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തിട്ടുമുണ്ട്. നേരത്തേയും യോഗി മോഡല്‍ കോവിഡ് പ്രതിരോധത്തെ ക്രെയ്ഗ് കെല്ലി പ്രശംസിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. ഏകദേശം 24 കോടിയോളം ആളുകള്‍ ഇവിടെയുണ്ട്. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് ആഞ്ഞടിച്ചപ്പോഴും സമയോചിതമായ പ്രതിരോധ നടപടികളിലൂടെ വൈറസിനെ പ്രതിരോധിക്കാന്‍ യോഗിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിനായിട്ടുണ്ട്.

കോവിഡ് ഒന്നാം തരംഗത്തിലും യോഗി സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ വലിയ ചര്‍ച്ചയായിരുന്നു. ഒന്നാം തരംഗത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ സഹായകരമായത് എട്ട് ഘടകങ്ങളാണ്. രാഷ്ട്രീയ നേതൃത്വം തന്നെയാണ് അതില്‍ പ്രധാനവും. മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തില്‍ ധനമന്ത്രി സുരേഷ് ഖന്ന, ആരോഗ്യമന്ത്രി ജയ് പ്രതാപ് സിംഗ് എന്നിവരാണ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച്‌ ടീം 11 എന്ന പേരില്‍ 11 വകുപ്പ് തല കമ്മിറ്റികള്‍ രൂപീകരിച്ചു. യോഗി ആദിത്യ നാഥിന്റെ മേല്‍നോട്ടത്തില്‍ 25ഓളം മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഈ സമിതിയില്‍ പ്രവര്‍ത്തിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles