Wednesday, May 8, 2024
spot_img

യുപിയിൽ രണ്ട് അല്‍ഖ്വയിദ ഭീകരർ പിടിയിൽ; ബിജെപി നേതാക്കളെ കൊലപ്പെടുത്താൻ എത്തിയതെന്ന് പ്രാഥമിക നിഗമനം

ലഖ്‌നൗ: ഉത്തർപ്രദേശിൽ രണ്ട് അല്‍ഖ്വയിദ ഭീകരർ പിടിയിൽ. ലഖ്‌നൗവിലെ കകോരി പ്രദേശത്ത് നിന്നാണ് തീവ്രവാദികളെ യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുകയാണെന്ന രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്ചയായി ഇവരെ നിരീക്ഷിച്ച് വന്നിരുന്നു. തുടർന്ന് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് ഭീകരരെ, എടിഎസ് ഐജി ജി.കെ ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

അതേസമയം അറസ്റ്റിലായവരുടെ പേരുകള്‍ ഐജി വെളിപ്പെടുത്തിയിട്ടില്ലെന്നും ചോദ്യം ചെയ്ത ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും പറഞ്ഞു. ലഖ്‌നൗവിലെ ബിജെപി എംപിയെയും മുതിര്‍ന്ന നേതാക്കളെയും ലക്ഷ്യമിട്ടാണ് രണ്ട് ഭീകരരും എത്തിയതെന്ന്‌ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി എടിഎസ് വൃത്തങ്ങള്‍ അറിയിച്ചു.

ഭീകരരിൽ നിന്നും രണ്ട് പ്രഷർ കുക്കർ ബോംബുകൾ, ഒരു ഡിറ്റണേറ്റർ, 6 മുതൽ 7 കിലോഗ്രാം സ്‌ഫോടകവസ്തുക്കൾ എന്നിവ ഇവർ താമസിച്ച വീട്ടിൽ നിന്ന് കണ്ടെടുത്തതായി അന്വേഷണ സംഘം അറിയിച്ചു. സ്ഥലത്തേയ്ക്ക് ഒരു ബോംബ് നിർമ്മാർജ്ജന സ്ക്വാഡിനെ വിളിപ്പിക്കുകയും സമീപത്തെ വീടുകൾ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പം സുരക്ഷാ സേനയുടെ ഒരു സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles