Wednesday, May 22, 2024
spot_img

ഇമ്രാന്‍ ഖാനെ തള്ളി പ്രധാനമന്ത്രി; ഷാങ്ഹായി ഉച്ചകോടിയില്‍ ഹസ്തദാനത്തിനു പോലും തയ്യാറായില്ല

ബിഷ്‌കെക്: ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തെ തുടച്ചു നീക്കാന്‍ ഒറ്റക്കെട്ടായി പോരാടണമെന്നും ഷാങ്ഹായ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി.

ഭീകരവാദ മുക്ത സമൂഹത്തിന് രാജ്യാന്തര സംഘടനകള്‍ ശ്രമിക്കണം. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷാങ്ഹായി ഉച്ചകോടിയിലാണ് പ്രധാനമന്ത്രി പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെ പരോക്ഷമായി പ്രസ്താവിച്ചത്.

ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചയിലൂടെ തീര്‍ക്കാന്‍ തയ്യാറെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കിനോട് ഇമ്രാന്‍ ഖാന്‍ പറഞ്ഞതിനു ശേഷമാണ് മോദി അഞ്ഞടിച്ചത്. പ്രശ്‌നത്തില്‍ രാജ്യാന്തര മധ്യസ്ഥതയാവാമെന്ന ഇമ്രാന്റെ നിലപാടും ഇന്ത്യ തള്ളി. രണ്ടു രാജ്യങ്ങള്‍ക്കിടയിലെ വിഷയം മാത്രമാണിതെന്ന് ഇന്നലെ മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ അറിയിച്ചിരുന്നു. ഇന്നലെത്തെ വിരുന്നിനിടെ രാജ്യന്തര മര്യാദ ഇമ്രാന്‍ ലംഘിച്ചത് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി.

നേതാക്കളെ സ്വാഗതം ചെയ്യുന്ന ചടങ്ങില്‍ മോദിയും ഷി ജിന്‍പിങ്ങുമൊക്കെ എണീറ്റു നില്‍ക്കുമ്പോള്‍ ഇമ്രാന്‍ ഇരുന്നു. പിന്നീട് സംഘാടകര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇമ്രാന്‍ എണീക്കാന്‍ തയ്യാറായത്. ആദ്യ സര്‍ക്കാരിന്റെ കാലത്ത് നവാസ് ഷെരിഫിനോട് സൗഹൃദം കാട്ടിയ മോദി അതേ നിലപാട് ഇമ്രാന്‍ പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് നല്‍കുന്നത്. ഇന്ത്യാ-പാക് സമഗ്ര ചര്‍ച്ച വീണ്ടും തുടങ്ങാനുള്ള സാധ്യതകള്‍ തല്‍ക്കാലം അടയ്ക്കുന്നതാണ് ബിഷ്‌ക്കെക്കിലെ കാഴ്ചകള്‍.

ഭീകരവാദത്തെ നേരിടാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തമാക്കണം. ജനങ്ങളുടെ സഹകരണവും ഭീകരവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തും. ഇതിന് എസ് സിഒ രാജ്യങ്ങള്‍ മുന്‍കൈ എടുക്കണമെന്നും മോദി ആവശ്യപ്പെട്ടു.

എസ് സിഒയിലെ അംഗരാജ്യങ്ങളുമായി സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. എസ് സിഒ അംഗരാജ്യങ്ങളിലെ വിസാ ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് കിര്‍ഗിസ് തലസ്ഥാനമായ ബിഷ്‌കെകില്‍ എത്തിയത്. ചൈന നേതൃത്വം വഹിക്കുന്ന 8 രാജ്യങ്ങളുടെ കൂട്ടായ്മയായ ഷാങ്ഹായി ഉച്ചകോടിയില്‍ ഇന്ത്യയും പാകിസ്ഥനും അംഗങ്ങളാകുന്നത് 2017 ലാണ്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷി ജിങ്പിങുമായും റഷ്യന്‍ പ്രസ്ഡന്റ് വ്ളാഡിമിര്‍ പുചിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചക്കിടെ ഇരു നേതാക്കളെയും പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്.

നേതാക്കളെ സ്വാഗതം ചെയ്യുന്ന ചടങ്ങില്‍ മോദിയും ഷി ജിന്‍പിങ്ങുമൊക്കെ എണീറ്റു നില്‍ക്കുമ്പോള്‍ ഇമ്രാന്‍ ഇരുന്നു. പിന്നീട് സംഘാടകര്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇമ്രാന്‍ എണീക്കാന്‍ തയ്യാറായത്. ആദ്യ സര്‍ക്കാരിന്റെ കാലത്ത് നവാസ് ഷെരിഫിനോട് സൗഹൃദം കാട്ടിയ മോദി അതേ നിലപാട് ഇമ്രാന്‍ പ്രതീക്ഷിക്കേണ്ടെന്ന സന്ദേശമാണ് നല്‍കുന്നത്. ഇന്ത്യാ-പാക് സമഗ്ര ചര്‍ച്ച വീണ്ടും തുടങ്ങാനുള്ള സാധ്യതകള്‍ തല്‍ക്കാലം അടയ്ക്കുന്നതാണ് ബിഷ്‌ക്കെക്കിലെ കാഴ്ചകള്‍.

Related Articles

Latest Articles