Wednesday, June 12, 2024
spot_img

തന്നെകുറിച്ചോ തന്റെ സർക്കാരിനെക്കുറിച്ചോ പുകഴ്ത്തിപ്പാടാനല്ല ഇന്ത്യക്കാരോട് അവരുടെ കഴിവിനെ കുറിച്ച് സംസാരിക്കാനാണ് താനിവിടെ എത്തിയത്; 21-ാം നൂറ്റാണ്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു കാലഘട്ടം; യൂറോപ്പിലെ ഇന്ത്യൻ സമൂഹത്തെ ആവേശത്തിലാക്കി മോദിയുടെ വാക്കുകൾ

ബർലിൻ: തന്നെക്കുറിച്ചോ തന്റെ സർക്കാരിനെ കുറിച്ചോ പുകഴ്ത്തിപ്പാടാനല്ല ഇന്ത്യക്കാരോട് അവരുടെ കഴിവിനെ കുറിച്ച് സംസാരിക്കാനാണ് താനിവിടെ എത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യൂറോപ്യൻ സന്ദർശനത്തിന്റെ ഭാഗമായി ജർമനിയിലെത്തിയ പ്രധാനമന്ത്രി ബെർലിനിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു. ‘ഭാരത് മാതാ കി ജയ് ‘ മുദ്രാവാക്യങ്ങളുയർത്തി ബെർലിനിലെ ഇന്ത്യൻ സമൂഹം ആവേശോജ്വലമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് നൽകിയത്. യുവ ഇന്ത്യയെ അഭിനന്ദിച്ച അദ്ദേഹം ഇന്നത്തെ യുവാക്കൾ ദ്രുതഗതിയിലുള്ള വികസനം ആഗ്രഹിക്കുന്നുവെന്നും രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയുടെ ആവശ്യകത മനസ്സിലാക്കുന്നുവെന്നും പറഞ്ഞു. ‘ഇന്ത്യയുടെ വികസനവും പരിവർത്തനവും മോദി കാരണമല്ല, 130 കോടി ഇന്ത്യക്കാർ കാരണമാണ്’ എന്ന് മോദി അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച ജർമ്മനിയിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് നഗരത്തിലെ പ്രമുഖ ബ്രാൻഡൻബർഗ് ഗേറ്റിൽ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളിൽ നിന്ന് ഉജ്ജ്വല സ്വീകരണം ലഭിച്ചു.

യുവ ഇന്ത്യ ദ്രുതഗതിയിലുള്ള വികസനം ആഗ്രഹിക്കുന്നു, യുവാക്കൾ രാജ്യത്ത് രാഷ്ട്രീയ സ്ഥിരതയുടെ ആവശ്യകത മനസ്സിലാക്കുന്നു,’ ജർമ്മനിയിൽ ‘ഭാരതി മാതാവിന്റെ മക്കളെ കാണാൻ സാധിച്ചത്’ സന്തോഷം നൽകുന്നു’ പ്രധാനമന്ത്രി മോദി പറഞ്ഞു. 21-ാം നൂറ്റാണ്ട് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു കാലഘട്ടമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി മോദി, ഒരുലക്ഷ്യവുമായി മുന്നോട്ട് പോകാൻ രാജ്യം മനസ്സിലുറച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ‘ഇങ്ങനെ രാജ്യത്ത് ഇച്ഛാശക്തി രൂപപ്പെടുമ്പോൾ, ആ രാജ്യവും പുതിയ പാതകളിലൂടെ സഞ്ചരിക്കുകയും ആഗ്രഹിച്ച ലക്ഷ്യസ്ഥാനങ്ങൾ നേടി കാണിക്കുകയും ചെയ്യുന്നുവെന്ന് നിങ്ങൾക്കറിയാം,’ അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തെ ഖാദി മേഖല ഒരു ലക്ഷം കോടിയിലധികം രൂപയുടെ ലാഭമുയർത്തി. ഉപഗ്രഹങ്ങളെ കുറിച്ച് സംസാരിക്കുന്ന അതേ ഗൗരത്തോടെ മണ്ണിനെയും ഖാദിയെയും പറ്റി നിങ്ങളോട് പറയും. ഇന്ത്യയുടെ ലോക്കൽ കഴിവുകളെ ഗ്ലോബൽ തലത്തിൽ എത്തിക്കാൻ എനിക്ക് നിങ്ങളുടെ ഓരോരുത്തരുടെയും സപ്പോർട്ട് ആവശ്യമുണ്ട്”. അദ്ദേഹം പറഞ്ഞു. ഒരു രൂപ അനുവദിച്ചാൽ 15 പൈസ മാത്രം പാവങ്ങൾക്ക് ലഭിക്കുകയും ബാക്കി മോഷ്ടിക്കപ്പെടുകയും ചെയ്തിരുന്ന രാജ്യമായിരുന്നു ഇന്ത്യ. എന്നാൽ ഇന്ന് ഡയറക്ട് ബെനെഫിറ്റ് ട്രാൻസ്ഫെർ ഉള്ളതുകൊണ്ട് ഒരു രൂപ അയച്ചാൽ അത് മുഴുവനും ജനങ്ങളുടെ കയ്യിലെത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ത്രിരാഷ്ട്ര യൂറോപ്പ് പര്യടനത്തിന്റെ ആദ്യഘട്ടത്തിലാണ് മോദി ജർമ്മനിയിലെത്തിയത്, ഇവിടെനിന്നും അദ്ദേഹം ഡെന്മാർക്കിലേക്കും ഫ്രാൻസിലേക്കും പോകും.

Related Articles

Latest Articles