Saturday, May 18, 2024
spot_img

മൻ കി ബാത്ത് ; ‘ഇന്ത്യയുടെ നേട്ടങ്ങൾ കണ്ട് ലോകം ആശ്ചര്യപ്പെടുന്നു ,സൗരോർജ്ജ മേഖലയിലും ബഹിരാകാശ മേഖലയിലും അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു’യെന്ന് പ്രധാനമന്ത്രി

ദില്ലി : ബഹിരാകാശ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് ലോകത്തെ ആശ്ചര്യപ്പെടുത്തുകയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 94-ാം എഡിഷനിൽ സംസാരിക്കെയായിരുന്നു ഈ പ്രസ്താവന . ഐഎസ്ആർഒയുടെ ഏറ്റവും പുതിയ വിക്ഷേപണത്തിലൂടെ ആഗോള വാണിജ്യ വിപണിയിൽ ഇന്ത്യ ശക്തമായ സാന്നിദ്ധ്യമായി ഉയർന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘ഇന്ത്യയുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് ലോകം ആശ്ചര്യപ്പെടുന്നു . നമ്മുടെ രാജ്യം സൗരോർജ്ജ മേഖലയിലും ബഹിരാകാശ മേഖലയിലും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. നേരത്തെ ഇന്ത്യയിലെ ബഹിരാകാശ മേഖല സർക്കാർ സംവിധാനങ്ങളുടെ പരിധിയിൽ ഒതുങ്ങിയിരുന്നു. ഇപ്പോൾ ബഹിരാകാശ മേഖല രാജ്യത്തെ യുവാക്കൾക്കും സ്വകാര്യ മേഖലയ്ക്കും തുറന്നിട്ടിരിക്കുകയാണ്. വിപ്ലവകരമായ മാറ്റമാണ് ഇതിലൂടെ കൈവന്നിരിക്കുന്നതെന്നും’ പ്രധാനമന്ത്രി പറഞ്ഞു.

സൗരോർജ്ജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിലെ മൊഗേരിയിലുള്ള ഗ്രാമത്തെ കുറിച്ച് പറഞ്ഞാണ് പ്രധാനമന്ത്രി സംസാരിച്ചത്. മൊദേരയിലുള്ള രാജ്യത്തെ ആദ്യത്തെ സൗരോർജ്ജത്തെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ഇവിടുത്തെ മിക്ക വീടുകളും സൗരോർജത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതായും പറഞ്ഞു

Related Articles

Latest Articles