India

‘അർബൻ നക്‌സലുകൾ പുതിയ രൂപത്തിൽ ഗുജറാത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നു, യുവതലമുറയെ നശിപ്പിക്കാൻ നാം അവരെ അനുവദിക്കില്ല’ എന്ന് പ്രധാനമന്ത്രി ; ഗുജറാത്തിലെ ആദ്യത്തെ ബൾക്ക് ഡ്രഗ് പാർക്കിന്റെ തറക്കൽ ചടങ്ങിലാണ് മോദിയുടെ പ്രസ്താവന

‘ ഗുജറാത്തിൽ ‘അർബൻ നക്‌സലുകൾ’ വേഷം മാറി പ്രവേശിക്കാൻ ശ്രമിക്കുകയാണ് , എന്നാൽ യുവാക്കളുടെ ജീവിതം നശിപ്പിക്കാൻ അവരെ അനുവദിക്കില്ലെന്നും’ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ രാജ്യത്തെ ആദ്യത്തെ ബൾക്ക് ഡ്രഗ് പാർക്കിന് തറക്കല്ലിട്ട ശേഷം ചടങ്ങിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“അർബൻ നക്‌സലുകൾ പുതിയ രൂപത്തിൽ ഗുജറാത്തിലേക്ക് കടക്കാൻ ശ്രമിക്കുകയാണ്. അവർ വേഷവിധാനം മാറ്റി. നമ്മുടെ നാട്ടിലെ നിഷ്കളങ്കരും ഊർജസ്വലരുമായ യുവാക്കളെ, പിന്തുടരാൻ വേണ്ടി പ്രേരിപ്പിക്കുകയാണ് അവർ” പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന ആം ആദ്മി പാർട്ടിയെ കൂടി ലക്ഷ്യം വെച്ചാണ് മോദിയുടെ വിമർശനം.

യുവതലമുറയെ നശിപ്പിക്കാൻ നാം അവരെ അനുവദിക്കില്ല. രാജ്യത്തെ തകർക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്ന അർബൻ നക്സലുകൾക്കെതിരെ നമ്മുടെ കുട്ടികൾക്ക് മുന്നറിയിപ്പ് നൽകണം. അവർ വിദേശ ശക്തികളുടെ ഏജന്റുമാരാണ്. ഗുജറാത്ത് അവർക്കെതിരെ തല കുനിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Anandhu Ajitha

Recent Posts

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

3 hours ago

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

3 hours ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

4 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

6 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

6 hours ago