Saturday, January 10, 2026

വികസനത്തിൻ്റെ, ജനനന്മയുടെ സൂര്യോദയം; മൂന്ന് പ്രധാനപ്പെട്ട പദ്ധതികൾ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ദില്ലി: ഗുജറാത്തിലെ കർഷകർക്കായി ‘കിസാൻ സൂര്യോദയ പദ്ധതി’ ഉൾപ്പെടെ മൂന്ന് പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫ്രറൻസിങ്ങിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്യും. ജലസേചനത്തിനായും പകൽ വൈദ്യുതി വിതരണം ചെയ്യുന്നതിനായും മുഖ്യമന്ത്രി വിജയ് രൂപാനിയുടെ കീഴിലുള്ള ഗുജറാത്ത് സർക്കാർ അടുത്തിടെയാണ് കിസാൻ സൂര്യോദയ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം കർഷകർക്ക് രാവിലെ 5 മുതൽ രാത്രി 9 വരെ വൈദ്യുതി ലഭ്യമാകും. 2023 ഓടെ ഈ പദ്ധതി പ്രകാരം ട്രാൻസ്മിഷന് ഇൻഫ്രാസ്ട്രക്ചർ സ്ഥാപിക്കുന്നതിന് 3,500 കോടി രൂപ ബജറ്റ് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.

ഇതിനുപുറമെ യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററുമായി ബന്ധപ്പെട്ട പീഡിയാട്രിക് ഹാർട്ട് ഹോസ്പിറ്റലും, അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലും ടെലികാർഡിയോളജിക്ക് മൊബൈൽ ആപ്ലിക്കേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 470 കോടി രൂപ ചെലവിലാണ് യുഎൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി വിപുലീകരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് രാജ്യത്തെ ഏറ്റവും വലിയ സിംഗിൾ സൂപ്പർ സ്പെഷ്യാലിറ്റി കാർഡിയാക് ടീച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടായും ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ സൂപ്പർ സ്പെഷ്യാലിറ്റി കാർഡിയാക് ഹോസ്പിറ്റലുകളായും മാറും. വിപുലീകരണ പദ്ധതി പൂർത്തിയായ ശേഷം കിടക്കകളുടെ എണ്ണം 450-ൽ നിന്ന് 1251 ആയി ഉയരും.

Related Articles

Latest Articles