Monday, January 12, 2026

140 കോടി ഭാരതീയർക്കായി വെങ്കിടേശ്വരനോട് പ്രാർത്ഥിച്ചു; തെലങ്കാന തെരഞ്ഞെടുപ്പ് ദിനത്തിൽ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ തിരുപ്പതിയിൽ ദർശനം നടത്തി പ്രധാനമന്ത്രി; ചിത്രങ്ങൾ സമൂഹമദ്ധ്യമങ്ങളിൽ വൈറൽ

തിരുപ്പതി: തെലങ്കാന തെരഞ്ഞെടുപ്പ് പ്രചാരണം നാളെ അവസാനിക്കാനിരിക്കെ തിരുപ്പതിയിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ഭാരതീയരുടെയും ആരോഗ്യത്തിനും, ഐശ്വര്യത്തിനും, സമ്പൽ സമൃദ്ധിക്കും വേണ്ടി വെങ്കിടേശ്വരനോട് പ്രാർത്ഥിച്ചു എന്ന് അദ്ദേഹം ദർശനത്തിന് ശേഷം എക്‌സിൽ കുറിച്ചു. ഓം നമോ വെങ്കിടേശായ എന്ന കുറിപ്പോടെ തന്റെ തിരുപ്പതി ദർശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.


ഹൈദരാബാദിലടക്കം മൂന്നിടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക. ഉച്ചയോടെ മെഹബൂബാബാദിലെത്തുന്ന മോദി റാലികളിൽ പങ്കെടുക്കും. പാ‍ർട്ടി മുൻ അദ്ധ്യക്ഷനും എം.പിയുമായ ബണ്ടി സഞ്ജയ് മത്സരിക്കുന്ന കരിംനഗറിൽ മോദി എത്തും. 30നാണ് തെലങ്കാനയിൽ വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും. അഞ്ചിൽ നാല് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് അവസാനിച്ചതോടെ ഇനി എല്ലാ കണ്ണുകളും തെലങ്കാനയിലേക്കാണ്. വൈകിട്ട് നാല് മണി മുതലാണ് ഹൈദരാബാദിലെ റോഡ് ഷോ. ആർ.ടി.സി എക്സ് ക്രോസ് റോഡ്‍സ് മുതൽ കച്ചിഗുഡയിലെ സവർക്കർ പ്രതിമ സ്ഥിതി ചെയ്യുന്ന ജംഗ്ഷൻ വരെയാണ് മോദിയുടെ റോഡ് ഷോ.

Related Articles

Latest Articles