Thursday, May 2, 2024
spot_img

തമിഴ് പുലി തലവൻ വേലുപിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം ഇന്ന് സംപ്രേക്ഷണം ചെയ്യുമെന്ന് യൂറോപ്പിലെ തമിഴ് കോഓർഡിനേഷൻ കമ്മിറ്റി ! മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസികൾ; 2009 ൽ കൊല്ലപ്പെട്ടുവെന്ന് വിശ്വസിച്ചിരുന്ന ദ്വാരകയുടെ പുനഃപ്രവേശനം സാധ്യമാക്കുന്നത് എ ഐ സാങ്കേതിക വിദ്യയിലൂടെ ?

ചെന്നൈ : ശ്രീലങ്കയിൽ കൊല്ലപ്പെട്ട തമിഴ് പുലി തലവൻ വേലുപിള്ള പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം ഇന്ന് സംപ്രേഷണം ചെയ്യുമെന്ന യൂറോപ്പിലെ തമിഴ് കോഓർഡിനേഷൻ കമ്മിറ്റിയുടെ അറിയിപ്പിൽ മുന്നറിയിപ്പുമായി രഹസ്യാന്വേഷണ ഏജൻസികൾ. നവംബർ 27 (ഇന്ന് ) ‘വീര’ന്മാരുടെ ദിനമായി ആചരിക്കുമെന്ന് എൽടിടിഇ നേരത്തെപ്രഖ്യാപിച്ചിരുന്നു. വീരന്മാരുടെ ദിനത്തിൽ, ജീവിച്ചിരുന്നപ്പോൾ വേലുപ്പിള്ള പ്രഭാകരൻ അനുയായികളെ അഭിസംബോധന ചെയ്യുന്നതായിരുന്നു രീതി. ഇതിനു സമാനമായി പ്രഭാകരന്റെ മകൾ ദ്വാരകയുടെ പ്രസംഗം സംപ്രേഷണം ചെയ്യാൻ യുകെ കേന്ദ്രമായി പ്രവർത്തിക്കുന്ന എൽടിടിഇ അനുകൂല സംഘടനകൾ പദ്ധതിയിടുന്നതായാണ് വിവരം. ലണ്ടനിലും സ്കോട്‌ലന്റിലും വീഡിയോ സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റർ തമിഴ് കോഓർഡിനേഷൻ കമ്മിറ്റി പുറത്തുവിട്ടു.

പ്രഭാകരനും ദ്വാരകയുമടക്കമുള്ളവർ ശ്രീലങ്കൻ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. എന്നാൽ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ദ്വാരകയുടേതെന്നു തോന്നിപ്പിക്കുന്ന പ്രസംഗം അവതരിപ്പിക്കാനാണ് നീക്കമെന്നാണ് കരുതുന്നത്. 2009-ൽ വേലുപിള്ള പ്രഭാകരനൊപ്പം മകൾ ദ്വാരകയെയും ലങ്കൻ സൈന്യം കൊലപ്പെടുത്തിയെന്നായിരുന്നു റിപ്പോർട്ടുകൾ. സംഘടനയുടെ നയതന്ത്ര മേധാവിയായ സെല്‍‌വരാജ് പത്മനാഥന്‍ ഇക്കാര്യം അന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രഭാകരന്റെ ഭാര്യ മതിവദനി, ഇളയമകന്‍ ബാലചന്ദ്രന്‍ എന്നിവര്‍ തമിഴ്നാട് വഴി കാനഡയില്‍ എത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നിട്ടും ദ്വാരകയുടെ മരണത്തെ സംബന്ധിച്ച് യാതൊരു തെളിവുകളും ലഭിച്ചിരുന്നില്ല. പ്രഭാകരൻ പിടിയിലാകും മുൻപ് ദ്വാരക യൂറോപ്പിലേക്ക് കടന്നിരുന്നുവെന്ന വാദവും അന്ന് മുതലേ സജീവമാണ്. ഇപ്പോഴത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി ലങ്കൻ പ്രതിരോധ വക്താവ് പ്രതികരിച്ചിട്ടുണ്ട്.

Related Articles

Latest Articles