ദില്ലി ; കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രിന്റ് ചെയ്യുന്നത് പുനഃരാരംഭിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് യു.പി, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍ എന്നീ 5 സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും മോദിയുടെ ചിത്രം കഴിഞ്ഞ ജനുവരി 8 മുതൽ ഒഴിവാക്കിയിരുന്നു .
എന്നാൽ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ അഞ്ച് സംസ്ഥാനങ്ങളിലെ കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പ്രിന്റ് ചെയ്യുന്നതിന് മുഖ്യ പരിഗണന നല്‍കണമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ നിര്‍ദേശിച്ചതായി ആരോഗ്യമന്ത്രാലയത്തിലെ പ്രധാന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

