Tuesday, September 22, 2026

മോദിയുടെ മൂന്നാം ഊഴം! സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി നരേന്ദ്രമോദി

ദില്ലി: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി നരേന്ദ്രമോദി. രാവിലെ ഏഴ് മണിയോട് കൂടിയാണ് മോദി രാജ്ഘട്ടിലെത്തിയത്. തുടർന്നാണ് സദൈവ് അടലിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്മൃതി കൂടിരത്തിലെത്തിയത്. അതിന് പിന്നാലെ ദേശീയ യുദ്ധസ്മാരകത്തിലും എത്തി. സേനാ മേധാവിമാരും രാജ്‌നാഥ് സിംഗ് പ്രതിരോധ സഹമന്ത്രി അജയ് കെ ഭട്ട് എന്നിവരുമാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി രാജ്യതലസ്ഥാനത്ത് ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ദില്ലി പോലീസിന്റെ 1100 ട്രാഫിക് പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. രാജ്യതലസ്ഥാനം കനത്ത സുരക്ഷാവലയത്തിലാണ്.

ഇന്ന് വൈകുന്നേരം 7.15-ന് രാഷ്‌ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക. ഇന്നത്തെ സത്യപ്രതിജ്ഞയോടെ പുതുചരിത്രവും പിറക്കും. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് ശേഷം മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന നേതാവായി നരേന്ദ്രമോദി മാറും.

Related Articles

Latest Articles