Saturday, January 10, 2026

ദേശീയ ടീമിൽ നിന്നും വിരമിക്കൽ സൂചന നൽകി മുഹമ്മദ് സലാ

കൊയ്‌റോ: ഈജിപ്ത് ലോക ഫുട്‌ബോളിന് സമ്മാനിച്ച മിന്നും താരം മുഹമ്മദ് സലാ ലോകകപ്പിന് യോഗ്യത ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ദേശീയ ടീമിൽ നിന്നും വിരമിക്കുമെന്ന സൂചന നൽകിയത്. യോഗ്യതാ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഈജിപ്തിനെ തകർത്തത് സെനഗലാണ് . തുടർന്നുള്ള നിർണ്ണായക പെനാൽറ്റി സല പാഴാക്കിയത് ആരാധകരെ തീർത്തും ഞെട്ടിച്ചിരുന്നു .

മത്സരശേഷം ഡ്രസ്സിംഗ് റൂമിൽ സഹതാരങ്ങളോട് സംസാരിക്കവേയാണ് മുഹമ്മദ് സല വിരമിക്കൽ സൂചന നൽകിയത്. ഈജിപ്തിനായി 84 മത്സരങ്ങളിലായി 47 ഗോളുകൾ നേടിയ താരമാണ് മുഹമ്മദ് സല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ ഏറ്റവും വിശ്വസ്തനായ താരം ക്ലബ്ബിനായി 172 മത്സരങ്ങളിലായി 115 ഗോളുകളാണ് നേടിയത്

Related Articles

Latest Articles