കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് സ്വർണ്ണക്കടത്ത്. കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോ സ്വർണ്ണമാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടി. സ്വർണ്ണം കടത്തിയ സാദിഖ്, സ്വീകരിക്കാനെത്തിയ ഷംസീർ, ആഷിഖ് എന്നിവരാണ് കസ്റ്റംസ് പിടിയിലായത്.ദുബായിൽ നിന്നും എത്തിച്ച സ്വർണ്ണമാണിത് എന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം .
. ദുബായിൽ നിന്നെത്തിയ ഒരാൾ സംഘത്തിൽ ഉണ്ടെന്ന് കണ്ടെത്തിയതോടെ സ്വർണ്ണം കടത്തിയോ എന്ന സംശയത്തെ തുടർന്ന് ഉടൻ തന്നെ അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്‌സറേ പരിശോധനയിൽ വയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണ്ണം കണ്ടെത്തി. തുടർന്ന് കൂടെയുണ്ടായിരുന്ന രണ്ട് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസങ്ങൾക്ക് മുൻപും ഇവിടെ നടത്തിയ പരിശോധനയിൽ പോലീസ് സ്വർണ്ണം പിടിച്ചെടുത്തിരുന്നു.

