Thursday, June 13, 2024
spot_img

ഷമി പന്തെറിയും; വേണ്ടി വന്നാൽ തുടർ‌ച്ചയായി 2 സിക്‌സും പായിക്കും; ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി മുഹമ്മദ് ഷമി

നാഗ്പൂർ : ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ വാലറ്റത്ത് കത്തിക്കയറി മുഹമ്മദ് ഷമി. വാലറ്റത്ത് ബാറ്റിങ്ങിനിറങ്ങിയ ഷമി ഇന്ത്യൻ ബാറ്റർമാരെ കുഴക്കിയിരുന്ന ഓസീസ് സ്പിന്നർ ടോഡ് മർഫിയെ 131–ാം ഓവറിലെ മൂന്നും നാലും പന്തുകളിലാണ് തുടർച്ചയായി രണ്ടു തവണയാണ് നിലം തൊടാതെ ബൗണ്ടറി കടത്തിയത്.

മർഫിയുടെ 125–ാം ഓവറിലെ അവസാന പന്തിലും ഷമി സിക്സടിച്ചിരുന്നു. ഇതോടെ ടെസ്റ്റ് കരിയറിൽ ഷമിയുടെ സിക്സുകളുടെ എണ്ണം 25 ആയി. അതെ സമയം മുൻ‌ ഇന്ത്യൻ ക്യാപ്റ്റനും ഇന്ത്യയുടെ സൂപ്പർ സ്റ്റാർ ബാറ്റർ വിരാട് കോലിക്ക് ഇതുവരെ ടെസ്റ്റിൽ 24 സിക്സുകൾ മാത്രമാണ് നേടാൻ സാധിച്ചത്.

47 പന്തുകളിൽ നിന്ന് 37 റൺസെടുത്താണ് മുഹമ്മദ് ഷമി പുറത്തായത്. രണ്ടു ഫോറുകളും താരം നേടി. മർഫിയുടെ പന്തിൽ തന്നെ വിക്കറ്റ് കീപ്പർ അലക്സ് കാരി ക്യാച്ചെടുത്താണ് ഷമ്മിയെ പുറത്താക്കിയത്. നേരത്തെ ഓസീസിന്റെ ഒരു വിക്കറ്റും ഷമി വീഴ്ത്തിയിരുന്നു. ഒൻപത് ഓവർ എറിഞ്ഞതിൽ താരം 2 റൺസ് ശരാശരിയിൽ വഴങ്ങിയത് 18 റൺസ് മാത്രമായിരുന്നു. നാല് ഓവറുകള്‍ മെയ്ഡനായി. അപകടകാരിയായ ഓസീസ് ഓപ്പണർ ഡേവിഡ് വാര്‍ണറെ ഷമി ബോൾ‌‍ഡാക്കുകയായിരുന്നു.

Related Articles

Latest Articles