ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ സ്റ്റാർ പേസര്‍ മുഹമ്മദ് ഷമി. ഇന്ന് യോഗി ആദിത്യനാഥിന്റെ വസതിയിലെത്തിയാണ് ഷമി അദ്ദേഹത്തെ കണ്ടത്. ഷമി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്,കരിയര്‍ അവസാനിപ്പിച്ചതിന് ശേഷം രാഷ്ട്രീയത്തില്‍ സജീവമാകാനാണ് ഇന്ത്യന്‍ പേസറുടെ ആലോചനയെന്നും അഭ്യൂഹങ്ങളുണ്ട്. അതിനിടെയാണ് ഷമിയുടെ കൂടിക്കാഴ്ച. ആഭ്യന്തരമന്ത്രി അമിത് ഷായുമായും നേരത്തേ ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമായ ഷമിക്ക് ഇത്തവണ മികച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ആറുവിക്കറ്റ് മാത്രമാണ് താരം നേടിയത്. . അടുത്തമാസം നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ താരം കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. 2023 ല്‍ ഓസീസിനെതിരേ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യക്കായി ടെസ്റ്റ് കളിച്ചത്.

