വിജയദശമി ദിനത്തില്‍ ആര്‍ എസ് എസ് സര്‍ സംഘചാലക് നടത്തുന്ന പ്രസംഗത്തിന് അതീവപ്രാധാന്യമുണ്ട്. രാജ്യം അഭിമുഖീകരിക്കുന്ന വിഷയങ്ങളില്‍ സംഘത്തിന്‍റെ നിലപാടും അഭിപ്രായങ്ങളും വിശദീകരിക്കും എന്നതാണ് ഈ പ്രസംഗത്തിന്‍റെ പ്രസക്തി വര്‍ധിപ്പിക്കുന്നത്. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ സംഘടിപ്പിച്ച റാലിയില്‍ ആര്‍ എസ് എസ് സര്‍ സംഘചാലക് ഡോക്ടര്‍ മോഹന്‍ഭാഗവത് സദസ്സിനെ അഭിസംബോധന ചെയ്തു.

