ദുബായ്: ഷൂട്ടിംഗിനിടയിൽ നടൻ മോഹൻലാലിന് പരിക്ക്. വലത്തേ കൈക്ക് ഗുരുതരമായ പരിക്കേറ്റ മോഹൻലാലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഒരാഴ്ച താരത്തിന് വിശ്രമം അനിവാര്യമാണെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ശസ്ത്രക്രിയ നടത്തിയ ബുർജീൽ ഹോസ്പിറ്റലിലെ ഡോക്ടർ ഭുവനേശ്വർ മക്കാനിയുമായുള്ള ചിത്രം മോഹൻലാൽ തന്നെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്

