Celebrity

ഷിബു ബേബി ജോണിനോടൊന്നിച്ച് നടൻ മോഹൻലാൽ; സിനിമയില്‍ നായകനായ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ ലാലേട്ടൻ അറിയിച്ചു

ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്റെ പുതിയ സിനിമാ നിര്‍മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവില്‍ നടന്‍ മോഹന്‍ലാലും ഒന്നിക്കുന്നു. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മൂന്നര പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ് ഷിബു ബേബി ജോണുമായിട്ട്. യുവ സംവിധായകനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായിട്ടാണ് താന്‍ എത്തുകയെന്നും മോഹന്‍ലാല്‍ അറിയിച്ചു.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്;

‘ശ്രീ ഷിബു ബേബി ജോണുമായി മൂന്നരപ്പതിറ്റാണ്ടിന്റെ സ്‌നേഹബന്ധമാണ്. ആ സൗഹൃദം ഇപ്പോള്‍ ഒരു സംയുക്ത സംരഭത്തിലേക്ക് കടക്കുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. അദ്ദേഹത്തിന്റെ പുതിയ സിനിമ നിര്‍മ്മാണ കമ്പനിയായ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവും ശ്രീ സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസും, ശ്രീ കെ. സി ബാബു പങ്കാളിയായ മാക്‌സ് ലാബും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായകനായി ഞാന്‍ എത്തുകയാണ്. യുവസംവിധായകനായ ശ്രീ വിവേക് ആണ് ഈ ചിത്രം ഒരുക്കുന്നത്. ശ്രീ ജിത്തു ജോസഫിന്റെ റാം എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഇതില്‍ പങ്കുചേരും. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതാണ്’.

അതേസമയം മോഹന്‍ലാലുമായുള്ള സ്‌നേഹബന്ധത്തെ കുറിച്ച് കുറിപ്പ് പങ്കുവച്ച ഷിബു ബേബി ജോണും, അദ്ദേഹവുമായുള്ള സൗഹൃദം പുതിയ സംരംഭത്തിലേക്ക് നീങ്ങുകയാണെന്ന് അറിയിച്ചു. സെഞ്ച്വറി കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ്, കെ.സി. ബാബു പങ്കാളിയായ മാക്‌സ് ലാബ് എന്നിവയോടൊപ്പം ചേര്‍ന്നാണ് ജോണ്‍ ആന്റ് മേരി ക്രിയേറ്റീവ് മോഹന്‍ലാലിനെ നായകനാക്കി സിനിമ നിര്‍മിക്കുന്നത്. വിശദാംശങ്ങള്‍ വൈകാതെ അറിയിക്കുമെന്ന് മോഹന്‍ലാലും ഷിബു ബേബി ജോണും പറഞ്ഞു.

‘ഞാന്‍ മോഹന്‍ ലാലിനെ ആദ്യമായി പരിചയപ്പെടുന്നത് 1988ല്‍ കോഴിക്കോടുള്ള കെ.സി. ബാബുവെന്ന സുഹൃത്തിന്റെ വീട്ടില്‍ വെച്ചായിരുന്നു. അന്ന് ലാലിനൊപ്പം പരിചയപ്പെട്ട മറ്റൊരു സ്‌നേഹസാന്നിദ്ധ്യമായിരുന്നു സെഞ്ച്വറി കൊച്ചുമോന്‍. ഈ മൂന്നരപ്പതിറ്റാണ്ടിനിടയില്‍ വ്യത്യസ്ത മേഖലകളിലായിരുന്നിട്ടും ഞങ്ങള്‍ നാല് പേരുടെയും ചങ്ങാത്തം സുദൃഢമായി മുന്നോട്ടുപോയി.
ഇപ്പോള്‍ ആ സൗഹൃദം സംയുക്തമായൊരു സംരംഭത്തിലേക്ക് നീങ്ങിയിരിക്കുന്നു.
എന്റെ ചലച്ചിത്ര നിര്‍മാണക്കമ്പിനിയായ ജോണ്‍ ആന്റ് മേരി ക്രിയേറ്റീവും കൊച്ചുമോന്റെ സെഞ്ച്വറി ഫിലിംസ്, കെ.സി. ബാബു പങ്കാളിയായ മാക്‌സ് ലാബും മോഹന്‍ലാലിന്റെ ഒരു സിനിമ നിര്‍മിക്കുകയാണ്. സൗഹൃദത്തിന്റെ സ്‌നേഹനിറവില്‍ സംഭവിക്കുന്നത്.

ചിത്രത്തിന്റെ സംവിധായകനായി വരുന്നത് എന്റെ സഹപാഠിയുടെ മകനായ വിവേകാണെന്നത് വേറൊരു യാദൃശ്ചികത. വിശദാശംങ്ങള്‍ ഉടന്‍.. ഞങ്ങള്‍ക്കൊപ്പം കൂടെയുള്ളത് കെ.സി. ബാബുവിന്റെ മകന്‍ ജേക്കബ്ബ്,സെഞ്ച്വറി കൊച്ചുമോന്‍, വിവേക്’. ഷിബു ബേബി ജോണ്‍ കുറിച്ചു. ജോണ്‍ ആന്റ് മേരി ക്രിയേറ്റിവിന്റെ ലോഗോ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്തത് ഇന്നലെയാണ്.

admin

Recent Posts

ഒരു വനിതാ എം പി യെ തല്ലിയ ഗുണ്ടയെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കെജ്‌രിവാൾ

നിർഭയയ്ക്ക് വേണ്ടി തെരുവിൽ ഇറങ്ങിയവർ ഇന്നിതാ ഒരു പ്രതിക്കായി തെരുവിലിറങ്ങുന്നു I SWATI MALIWAL

9 seconds ago

കുടുങ്ങിക്കിടന്നത് നീണ്ട 9 ആഴ്ചകൾ !ദാലിയെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നാളെ ആരംഭിക്കും ! ദൗത്യത്തിന് അമേരിക്കൻ ആർമിയും

വാഷിംഗ്ടൺ : ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൽ ഇടിച്ച് കയറിയ ദാലി കണ്ടെയ്നർ ഷിപ്പിനെ നാളെയോടെ ചലിപ്പിക്കാനാകുമെന്ന് അധികൃതർ.…

37 mins ago

പാഞ്ചൻ ലാമ എവിടെ ? 29 വർഷങ്ങൾക്ക് ശേഷം ചൈനയോട് അമേരിക്കയുടെ ചോദ്യം

ആ വലിയ രഹസ്യം ചോർത്തുക ലക്‌ഷ്യം! ദലൈലാമയുടെ പിന്നാലേ ചൈനീസ് ചാരന്മാർ ?

1 hour ago

പന്തീരങ്കാവ് ഗാർഹിക പീഡനം !പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ ; വിശദ പരിശോധന നടത്താനൊരുങ്ങി ഫോറൻസിക് സംഘം

പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിന്റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധനയിൽ കാറിന്റെ സീറ്റിൽ രക്തക്കറ…

2 hours ago

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

2 hours ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

3 hours ago