Sunday, May 19, 2024
spot_img

സഞ്‍ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച്‌ മോഹന്‍ലാലും സുചിത്രയും: പ്രണവും ദുബായില്‍: ചിത്രം വൈറൽ

മലയാള സിനിമയുടെ നടന വിസ്‌മയം മോഹൻലാലും ബോളിവുഡ് സൂപ്പർ താരം സഞ്‍ജയ് ദത്തും അടുത്ത സുഹൃത്തുക്കളാണ്. ഇത്തവണയും പതിവുതെറ്റിക്കാതെ മോഹന്‍ലാലും ഭാര്യയും ദീപാവലി ആഘോഷിച്ചത് സഞ്ജയ് ദത്തിനൊപ്പമായിരുന്നു. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള ദീപാവലി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

അതേസമയം സമീര്‍ ഹംസയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സഞ്‍ജയ് ദത്തും ഭാര്യ മാന്യതാ ദത്തും മോഹന്‍ലാലും ഭാര്യ സുചിത്രയും ഒപ്പം സമീര്‍ ഹംസയും ഉള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ദീപാവലി ആഘോഷത്തിനായി മോഹന്‍ലാല്‍ എത്തിയത് ദുബായിലുള്ള സഞ്ജയ് ദത്തിന്റെ വീട്ടില്‍ ആയിരുന്നു. ദുബായില്‍ പ്രണവ് മോഹന്‍ലാലും എത്തിയിരുന്നു. ഗോള്‍ഡന്‍ വിസ വാങ്ങാന്‍ ആണ് പ്രണവ് എത്തിയത്.

Related Articles

Latest Articles