mohanlal
വയനാട്: കേരളത്തിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന സംഘടനയാണ് മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷന്‍. മഹാമാരി കാലത്ത് അടക്കം കേരളത്തിലെ ആരോഗ്യ മേഖലയ്‌ക്ക് തണലായി വിശ്വശാന്തി നിലനിന്നതാണ്.
ഇപ്പോള്‍ ‘വിന്റേജ്’ എന്ന പുതിയ പദ്ധതിയുമായി എത്തിയിരിയ്‌ക്കുകയാണ് മോഹന്‍ലാല്‍. അട്ടപ്പാടിയില്‍ നിന്നാണ് വിന്റേജ് പദ്ധതി തുടക്കം കുറിക്കുന്നത് . ഓരോ വര്‍ഷവും ആറാം ക്ലാസില്‍ പഠിക്കുന്ന 20 കുട്ടികളെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭ്യാസവും മറ്റ് സഹായങ്ങളും നല്‍കുകയാണ് ലക്ഷ്യം.
പ്രത്യേക ക്യാമ്പ് നടത്തിയാണ് കുട്ടികളെ തെരഞ്ഞെടുത്തത്. ഓരോ കുട്ടികളുടെയും അഭിരുചിയ്‌ക്കനുസരിച്ച് അവരെ വളര്‍ത്തിക്കൊണ്ട് വരും.അടുത്ത 15 വര്‍ഷം കരുതലോടെ രക്ഷകര്‍ത്താവായും ഗുരുവായും വഴികാട്ടിയായും ഒപ്പമുണ്ടാകുമെന്നും മുഖ്യധാരയിലേയ്‌ക്ക് കുട്ടികളെ ഉയര്‍ത്തുമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾ തുടരുന്നതിനിടയിൽ, വീണ്ടും ഒരു ഹിന്ദു യുവാവ് കൂടി കൊല്ലപ്പെട്ടു. മൈമെൻസിംഗ് ജില്ലയിലെ ഭാലുക്ക…
വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് സപര്യ സാംസ്‌കാരിക സമിതി നൽകിവരുന്ന സപര്യ വിവേകാനന്ദ പുരസ്‌കാരത്തിന് കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷൻ പുറത്തിറക്കിയ 'വേദവിദ്യാ…
തിരുവനന്തപുരം നഗരസഭയിൽ നിന്ന് വാടകയ്ക്ക് എടുത്ത കെട്ടിടം തന്നെ വൻ വാടകയ്ക്ക് പുറത്ത് നൽകി സഖാക്കൾ ലാഭം കണ്ടെത്തിയെന്ന ഗുരുതര…
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…
2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ തന്റെ പ്രണയം നിരസിച്ചതിനെ പേരിൽ കുത്തിക്കൊലപ്പെടുത്തിയ വിനീഷ്…
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ബന്ധം ഒരു അമ്മയും മകനും എന്നതിലുപരി അങ്ങേയറ്റം വൈകാരികവും…