ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹന്‍ലാലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ മകൻ പ്രണവ് മോഹൻലാലും അഭിനയിക്കുന്നതായുള്ള വാർത്തകൾ തുടക്കം മുതൽ പുറത്തുവന്നിരുന്നു. ബറോസ് ലൊക്കേഷനില്‍ നിന്ന് പുറത്തുവന്ന ഒരു ഫോട്ടോയിൽ പ്രണവും ഉണ്ടായിരുന്നു. ബറോസ് ലൊക്കേഷനിലേതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ക്യാമറയ്ക്ക് മുന്നില്‍ നിന്നുകൊണ്ട് പ്രണവിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹൻലാലിനെയാണ് വീഡിയോയില്‍ കാണാൻ സാധിക്കുന്നത്. പടിക്കെട്ടുകള്‍ ഇറങ്ങിവരുന്ന പ്രണവിനോട് രംഗ ചിത്രീകരണത്തെക്കുറിച്ച് വിശദീകരിക്കുകയാണ് മോഹന്‍ലാല്‍. സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയെയും ടി കെ രാജീവ് കുമാറിനെയും വീഡിയോയില്‍ കാണാം.

