Sunday, May 19, 2024
spot_img

സിൽമാ നടി എന്ന് കളിയാക്കിയവർക്ക് ചുട്ട മറുപടി;സൗമ്യ മാവേലിക്കര ഇനി ശരിക്കും സിൽമാ നടി

സോഷ്യൽ മീഡിയയിലെ താരമായ സൗമ്യ മാവേലിക്കര ഇനി സിനിമയിലും. റീൽസിലൂടെയാണ് സൗമ്യ സോഷ്യൽ മീഡിയയിലെ താരമായി മാറുന്നത്. വിശ്വം വിശ്വനാഥൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികാ വേഷത്തിലാണ് സൗമ്യ എത്തുന്നത്.

ചെറുപ്പം മുതലേ സിനിമാ നടിയാകണമെന്നായിരുന്നു മോഹം. വലിയ നായിക ആകണം എന്നൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ നമ്മൾ ഒന്നൊരുങ്ങി നടക്കുമ്പോൾ ഇവൾടെ പോക്ക് കണ്ടോ, സിൽമാ നടി എന്ന് പറഞ്ഞ് കളിയാക്കിയിട്ടുണ്ടെന്ന് സൗമ്യ പറയുന്നു. ഞാൻ ചെയ്ത റീൽ കണ്ടാണ് സംവിധായകൻ വിശ്വം വിശ്വനാഥൻ എന്നെ നായികയായി സിനിമയിലേക്ക് വിളിക്കുന്നത്. വഴിയിൽ ഫ്‌ളക്‌സുകൾ കാണുമ്പോൾ എന്നെങ്കിലും എന്റെ മുഖവും അവിടെ വരുമെന്ന് വിചാരിച്ചിരുന്നുവെന്നും സൗമ്യ പറയുന്നു.

Related Articles

Latest Articles