Sunday, May 19, 2024
spot_img

ഒമ്പത് വര്‍ഷത്തിനൊടുവില്‍ മോഹന്‍ലാല്‍ ബോളിവുഡിലേക്ക്

മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. നൂറ് കോടി ക്ലബില്‍ ഇടം നേടിയിരുന്ന ഒടിയന് പിന്നാലെ ശ്രീകുമാര്‍ സംവിധാനം നിര്‍വഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഒരുങ്ങുന്നത്. നേരത്തെ ആയിരം കോടി ബജറ്റില്‍ എം.ടിയുടെ രണ്ടാമൂഴം സിനിമയാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അത് വിവാദങ്ങളിലേക്ക് നയിക്കുകയും എംടി വാസുദേവന്‍ നായര്‍ തിരക്കഥ തിരിച്ചുവാങ്ങുകയുമായിരുന്നു. ഇപ്പോള്‍ തന്റെ പ്രിയതാരമായ മോഹന്‍ലാലുമായി തന്നെ വീണ്ടും കൈകോര്‍ത്ത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് മലയാളികളെ ഞെട്ടിക്കാനാണ് ശ്രീകുമാര്‍ മേനോന്റെ തീരുമാനം.

മാപ്പിള ഖലാസികളുടെ ജീവിതം പറയുന്ന സിനിമയാണ് വരുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പ്രഖ്യാപനം യാഥാര്‍ത്ഥ്യമായാല്‍ മോഹന്‍ലാലിന്റെ ബോളിവുഡിലേക്കുള്ള മടങ്ങിവരവിന്റെ ഒമ്പത് വര്‍ഷത്തെ ഗ്യാപ്പാണ് ഇല്ലാതാകുക. ലാലിനൊപ്പം രണ്‍ദീപ് ഹൂഡയും പ്രധാന വേഷം കൈകാര്യം ചെയ്‌തേക്കും.

ഫോക്‌സാറ്റാര്‍ സ്റ്റുഡിയോസാണ് സിനിമ നിര്‍മിക്കുക. അതേസമയം ചിത്രത്തിന്റെ പേര് തീരുമാനമായിട്ടില്ല. കപ്പല്‍ നിര്‍മാണ ശാലകളിലും തുറമുഖങ്ങളിലും ജോലി ചെയ്യുന്ന ഖലാസികളുടെ കഥ പറയുന്ന ചിത്രത്തിന്റെ രചന ടിഡി രാമകൃഷ്ണനാണ്.

Related Articles

Latest Articles