jaspreeth-singh-bhumra-out-of-t20
മുംബൈ : പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുംറ ലോകകപ്പില്‍ കളിക്കില്ല. പുറംവേദനയെ തുടര്‍ന്ന് ബുംറയ്ക്ക് ഡോക്ടര്‍മാര്‍ ആറ് മാസത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
പുറംവേദനയെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന ആദ്യ ടി20യില്‍ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. മെഡിക്കല്‍ ടീം നടത്തിയ പരിശോധനയില്‍ ഫ്രാക്ചര്‍ കണ്ടെത്തുകയും തുടര്‍ന്ന് ആറ് മാസത്തേയ്ക്ക് വിശ്രമം നിര്‍ദ്ദേശിക്കുകയുമായിരുന്നു. ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിരാജ് പകരക്കാരനായി ടീമിലെത്തും
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ തിരുവനന്തപുരത്ത് നടന്ന ആദ്യ ടി20യ്ക്ക് മുന്നോടിയായി നടത്തിയ പരിശീലന സെഷനിടെ പുറംവേദന അനുഭവപ്പെട്ടതായി ബുംറ അറിയിച്ചെന്നും തുടര്‍ന്ന് മെഡിക്കല്‍ ടീം പരിശോധന നടത്തിയെന്നും ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മൂന്ന് മത്സരങ്ങള്‍ അടങ്ങിയ ടി20 പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും ബുംറ കളിച്ചിരുന്നു. ഒക്ടോബറിലാണ് ടി20 ലോകകപ്പ് നടക്കുക.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…