Tuesday, September 22, 2026

കള്ളപ്പണത്തിന് കണക്കില്ല, പൂഴ്ത്തിവെച്ച കറൻസികൾ പി എഫ് ഐയെ കൊണ്ട് പുറത്തെടുപ്പിച്ച് കേന്ദ്രം

പോപ്പുലർഫ്രണ്ടിന്റെ കയ്യിലുള്ള കള്ളപ്പണത്തിന് കണക്കില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൂഴ്ത്തിവച്ചിരിക്കുന്ന കോടിക്കണക്കിനു രൂപയുടെ കറൻസികൾ പക്ഷെ അവരെക്കൊണ്ട് തന്നെ പുറത്തെടുപ്പിക്കുകയാണ് കേന്ദ്ര ഏജൻസികൾ. ഇത്തരത്തിൽ ചെന്നൈയിൽ നിന്ന് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത് 10 കോടി രൂപയുടെ നോട്ട് കെട്ടുകളാണ്. നേതാക്കളെ ജാമ്യത്തിലിറക്കാനായി ലോറിയിൽ കോഴിക്കോട്ടേക്ക് കൊണ്ടുവരാനൊരുങ്ങുമ്പോഴാണ് പിടി വീണത്. ചെന്നൈ, മന്നാടി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച പണം കോഴിക്കോട്ട് കൊണ്ടുപോകാന്‍ ലോറിയില്‍ കയറ്റുമ്പോളാണ് പിടിച്ചെടുത്തത്. കേരള രജിസ്‌ടേഷനുള്ള അശോക് ലൈലാന്റ് ലോറിയും തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഹുണ്ടായി കാറും പിടിച്ചെടുത്തിട്ടുണ്ട്. ചെന്നൈ മന്നാടിയില്‍ സമീറ പര്‍ദ്ദ കട നടത്തുന്ന നിസാര്‍ അഹമ്മദിന്റെ വകയാണ് കാര്‍. ദുബായിലുള്ള സുഹൃത്ത് റിയാസിന്റെ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് പണം നല്‍കുന്നതെന്നാണ് നിസാര്‍ പോലീസിനോട് പറഞ്ഞത്. പണം കൈമാറുന്നതിനിടെ നിസാര്‍ അഹമ്മദിനെയും ഡ്രൈവര്‍മാരായ വസീം അക്രം, സര്‍ബുദീന്‍, നാസര്‍ എന്നിവരേയും പിടികൂടുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ കടുത്ത നടപടിയാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും ഉണ്ടായ നഷ്ടത്തിനു പരിഹാരമായി പോപ്പുലര്‍ ഫ്രണ്ടും സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ സത്താറും 5.20 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തര വകുപ്പില്‍ കെട്ടിവയ്ക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ടു വിവിധ കോടതികളിലുള്ള എല്ലാ കേസുകളിലും സത്താറിനെ പ്രതി ചേര്‍ക്കണമെന്നും നിര്‍ദേശിച്ചു. കോടതിയിൽ കെട്ടിവയ്ക്കാനുള്ള തുകയാണ് വിദേശത്ത് നിന്നുള്ള നിർദ്ദേശമനുസരിച്ച് പോപ്പുലർഫ്രണ്ട് സ്വരൂപിച്ചത് എന്നാണ് അന്വേഷണ ഏജൻസികൾ വെളിപ്പെടുത്തുന്നത്. ഹര്‍ത്താല്‍ കേസിനൊപ്പം 5.06 കോടി രൂപ നഷ്ടപരിഹാരം തേടി കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയും പരിഗണിച്ചാണു ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവച്ചില്ലെങ്കില്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഭാരവാഹികളുടെയും സ്വത്തില്‍നിന്നു റിക്കവറി നടപടിയെടുക്കണം. നഷ്ടപരിഹാര ക്ലെയിം തീര്‍പ്പാക്കുമ്പോള്‍ വരുന്ന അധിക ബാധ്യതയും ഇവര്‍ വഹിക്കണം. ഹര്‍ത്താലുമായി ബന്ധപ്പെട്ടു സംസ്ഥാനത്തുടനീളം അറസ്റ്റിലായവര്‍ക്കു ജാമ്യം അനുവദിക്കുമ്പോള്‍ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ മജിസ്‌ട്രേട്ട് / സെഷന്‍സ് കോടതികള്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇത്തരത്തിൽ കള്ളപ്പണ സ്രോതസ്സ് പോപ്പുലർ ഫ്രണ്ടിന്റെ പക്കൽ ഇനിയുമുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ. നിരോധനത്തിന് ശേഷവും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കടുത്ത നിരീക്ഷണത്തിൽ തന്നെയാണെന്നാണ് സൂചന. സംഘടന രഹസ്യമായി പ്രവർത്തിക്കാതിരിക്കാൻ എല്ലാ സാമ്പത്തിക സ്രോതസ്സുകൾക്കും തടയിടുകയാണ് കേന്ദ്രസർക്കാർ. ഇതിനിടെ അന്വേഷണം വിദേശത്തേക്കും വ്യാപിപ്പിച്ചു. വിദേശത്തെ ചില പ്രധാന സാമ്പത്തിക സ്രോതസ്സുകൾ ഉടൻ വലയിലാകുമെന്നാണ് സൂചന

Related Articles

Latest Articles