Money-Scam-Police-case-Accountant-Suspension
കൊല്ലം: കുടുംബശ്രീയുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ അക്കൗണ്ടന്റിന് സസ്പെന്‍ഷൻ. നിലമേല്‍ പഞ്ചായത്തിലെ കുടുംബശ്രീയുടെ മറവില്‍ നടത്തിയ വന്‍ സാമ്പത്തിക തട്ടിപ്പാണ് കണ്ടെത്തിയത്. രണ്ട് ലക്ഷത്തിലേറെ രൂപയുടെ തിരിമറി കണ്ടെത്തിയതിനെ തുടര്‍ന്ന് കുടുംബശ്രീ അക്കൗണ്ടന്‍റിനെ സസ്പെന്‍ഡ് ചെയ്തു. സിപിഎം ഭരണത്തിലിരുന്ന സിഡിഎസ് നേതൃത്വം കോണ്‍ഗ്രസ് പിടിച്ചെടുത്തതിനു പിന്നാലെ നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. അക്കൗണ്ടന്‍റായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന റസീനയെയാണ് പഞ്ചായത്ത് ഭരണ സമിതി സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുളള കണക്കുകളുടെ പരിശോധനയിലാണ് തട്ടിപ്പ് മനസ്സിലായത്. ജൂണ്‍ മാസത്തില്‍ 96830 രൂപയുടെയും, ജൂലൈയില്‍ 50000 രൂപയുടെയും ആഗസ്റ്റ് മാസത്തില്‍ 1,00,600 രൂപയുടെയും ക്രമക്കേടാണ് കണ്ടെത്തിയത്. സിഡിഎസ് ചുമതലയുളള പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറിയുടെ വ്യാജ ഒപ്പിട്ട് അക്കൗണ്ടന്‍റ് പണം തട്ടുകയായിരുന്നുവെന്നാണ് നിഗമനം.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലാണ് സിപിഎം നേതൃത്വം ഭരിച്ചിരുന്ന സിഡിഎസ് ഭരണസമിതി കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഇതേ തുടര്‍ന്നായിരുന്നു സാമ്പത്തിക ഇടപാടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയത്. കേസിൽ സിപിഎം അംഗങ്ങള്‍ക്കും പങ്കുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…