കൊച്ചി: സാമ്പത്തിക തട്ടിപ്പ് നടത്തിയ സ്വകാര്യ ഹാക്കർ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാഴക്കാല സ്വദേശിയിൽ നിന്നും 27 ലക്ഷം രൂപ ബിസിനസ് ആവശ്യത്തിനാണെന്ന് പറഞ്ഞ് തട്ടിയെടുത്തുവെന്നാണ് കേസ്. തൃക്കാക്കര പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിലവിൽ കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ. പണം കൈമാറുമ്പോൾ താൻ ഇല്ലായിരുന്നുവെന്ന് പരാതിക്കാരൻ തന്നെ പറയുന്നുണ്ടെന്നാണ് മുൻകൂർ ജാമ്യഹർജിയിൽ സായ് ശങ്കറിന്റെ പറയുന്നത്. അതേസമയം, കേസിൽ ഒന്നാം പ്രതിയും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇരു ജാമ്യഹർജികളും കോടതി ഒരുമിച്ച് പരിഗണിക്കും.

