തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷ ഇന്ന് തുടങ്ങുന്നു. നാലു ലക്ഷത്തിലേറെ കുട്ടികൾ പരീക്ഷയെഴുതും. രാവിലെ 9.45 മുതല്‍ 11.30 വരെയാണ് പരീക്ഷകൾ നടക്കുക. ആകെ 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ഥികളും ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2,962 പരീക്ഷ കേന്ദ്രങ്ങള്‍ ആണ് ഉള്ളത്. 70% മാര്‍ക്കിനുള്ള ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നായിരിക്കും. ഏപ്രില്‍ 29നാണ് പരീക്ഷ അവസാനിക്കുന്നത്. മെയ് 3 മുതല്‍ 10 വരെ ഐടി പ്രാക്ടിക്കല്‍ പരീക്ഷകൾ നടത്തും. കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന നിർദ്ദേശം വിദ്യാർഥികൾക്കും, സ്‌കൂൾ അതികൃധർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

