Sunday, May 19, 2024
spot_img

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ തട്ടിപ്പ് ;സി ഇ ഒയുടെ പേരിൽ തട്ടിയെടുത്തത് ഒരു കോടിയിലധികം രൂപ

 

പൂനെ : വാക്‌സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാർ പൂനവല്ലയുടെ പേരിൽ സന്ദേശങ്ങൾ അയച്ച് വിവിധ അക്കൗണ്ടുകളിലേയ്ക്ക് പണം ട്രാൻസ്ഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു കോടിയിലധികം രൂപ തട്ടിപ്പുകാർ തട്ടിയെടുത്തു.

സിഇഒയുടെ പേരിൽ അജ്ഞാതരായ സൈബർ തട്ടിപ്പുകാർ വിവിധ അക്കൗണ്ടുകളിലേയ്ക്ക് പണം കൈമാറണമെന്ന് ആവശ്യപ്പെട്ട് അതിന്റെ ഡയറക്ടർമാരിൽ ഒരാൾക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

“സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ഒരു കോടിയിലധികം രൂപ വഞ്ചിച്ചതിന് ചില അജ്ഞാതർക്കെതിരെ പൂനെയിലെ ബണ്ട്ഗാർഡൻ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്,” പൂനെ പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

“എസ്‌ഐഐ സിഇഒ അഡാർ പൂനവല്ല ഒരിക്കലും ഇത്തരം കൈമാറ്റങ്ങൾ ആവശ്യപ്പെടുകയോ ഫിനാൻസ് മാനേജർക്ക് സന്ദേശങ്ങൾ അയയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് മനസിലാക്കിയ എസ്ഐഐ ഉദ്യോഗസ്ഥർ ബണ്ട്ഗാർഡൻ പോലീസ് സ്റ്റേഷനിൽ രേഖാമൂലം പരാതി നൽകി. തുടർന്ന് ഐപിസി 419, 420, 34 വകുപ്പുകൾ പ്രകാരം പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

1,01,01,554 കോടി രൂപ എസ്ഐഐയുടെ ധനകാര്യ വകുപ്പ് ആ അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയത് .

Related Articles

Latest Articles