Sunday, January 11, 2026

മോന്‍സന്‍ മാവുങ്കലിനെതിരായ പോക്സോ കേസ്; ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു; കുറ്റപത്രത്തില്‍ പ്രതി ചേർത്തത് മോൺസണെ മാത്രം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരായ പോക്സോ കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കി. അറസ്റ്റിലായി 60 ദിവസം ആകുന്നതിന് മുന്‍പാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. മോൻസനെതിരായ ആദ്യ കുറ്റപത്രമാണിത്. മോന്‍സണ്‍ പ്രതിയായ മറ്റ് മൂന്ന് പീഡന കേസുകളില്‍ കൂടി അന്വേഷണം പുരോഗമിക്കുകയാണ്.

കുറ്റപത്രത്തില്‍ മോൺസൺ മോൻസൺ മാവുങ്കലിനെ മാത്രമാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. അതേസമയം മോൻസൻ മാവുങ്കലിൻ്റെ പുരാവസ്തു തട്ടിപ്പുമായി പ്രവാസി മലയാളി സംഘടനക്കുള്ള ബന്ധത്തെക്കുറിച്ച് അനേഷണം വേണമെന്ന് ഹൈക്കോടതി. കേസ് ഇഡിയും ക്രൈംബ്രാഞ്ചും സഹകരിച്ച് അന്വേഷിക്കണം. സാമ്പത്തിക കാര്യങ്ങൾ ഇഡിയും മറ്റുള്ളവ ക്രൈം ബ്രാഞ്ചും അന്വേഷിക്കണം. കേന്ദ്ര സംസ്ഥാന വിഷയമായി കാണേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

Related Articles

Latest Articles