Wednesday, December 17, 2025

മോന്‍സന്റെ വീട്ടിലേത്‌ അത്യാധുനിക ക്യാമറകള്‍, ഗസ്റ്റ്ഹൗസിലെ കിടപ്പ്മുറിയിലും സ്പായിലും ഒളിക്യാമറ; ദൃശ്യങ്ങൾ മൊബൈലിൽ ലൈവായി കാണാം

കൊച്ചി: വിവാദ പുരാവസ്തു തട്ടിപ്പുകാരന്‍ മോൻസൻ മാവുങ്കലിന്റെ ഗസ്റ്റ്ഹൗസിലെ കിടപ്പ്മുറിയിൽ നിന്നും സൗന്ദര്യ ചികിത്സാ കേന്ദ്രത്തില് നിന്നും ഒളിക്യാമറകള് പിടിച്ചെടുത്ത് ക്രൈം ബ്രാഞ്ച്. അതിനൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചിരുന്ന മൂന്ന് ക്യാമറകള്‍ ക്രൈംബ്രാഞ്ചും സൈബര്‍ പൊലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത്.

എട്ടോളം ഒളിക്യാമറകളാണ് ഇത്തരത്തിൽ തിരുമ്മൽ കേന്ദ്രത്തിൽ നിന്നും മാത്രം കണ്ടെത്തിയത്. ഗസ്റ്റ് ഹൗസിലും സ്പായിലുമാണ് ഒളിക്യാമറയുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ കണ്ടെത്താൻ സാധിക്കാത്ത ക്യാമറകളാണിവ.ഒട്ടേറെ ഉന്നതർ മോൻസന്റെ അതിഥികളായി ഇവിടെ എത്തി താമസിച്ചിട്ടുണ്ടെന്നിരിക്കെ ഇവരെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായാണോ ദൃശ്യങ്ങൾ പകർത്തി സൂക്ഷിച്ചതെന്നതു സംബന്ധിച്ചു വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

Related Articles

Latest Articles